Saturday, July 27, 2024

HomeMain Storyതുര്‍ക്കിയുടെ ആകാശത്ത് വിസ്മയമായി കറങ്ങുന്ന വിചിത്ര കളര്‍ മേഘം

തുര്‍ക്കിയുടെ ആകാശത്ത് വിസ്മയമായി കറങ്ങുന്ന വിചിത്ര കളര്‍ മേഘം

spot_img
spot_img

അങ്കാറ: കൗതുകമായി ആകാശത്ത് കറങ്ങുന്ന വിചിത്ര മേഘം തുര്‍ക്കിയില്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ തുര്‍ക്കിയിലെ ബര്‍സയില്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ട വിചിത്ര മേഘത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട് ചെയ്യുന്നതനുസരിച്ച് ഏതാണ്ട് വൃത്താകൃതിയിലുള്ള മേഘം, ലെന്റികുലാര്‍ ക്ലൗഡ് എന്നാണ് അറിയപ്പെടുന്നത്. ഏകദേശം ഒരു മണിക്കൂറോളം ഇത് ആകാശത്ത് പ്രത്യക്ഷപെട്ടു. നിരവധി പേര്‍ ഈ അപൂര്‍വ പ്രതിഭാസത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി.

പ്രസ്തുത മേഘത്തിന്റെ വീഡിയോകളും ചിത്രങ്ങളും ലോകമെമ്പാടും വൈറലായിട്ടുണ്ട്. ദി ഗാര്‍ഡിയന്‍ പറയുന്നതനുസരിച്ച്, ലെന്റികുലാര്‍ മേഘങ്ങള്‍ അവയുടെ വളഞ്ഞ, പറക്കുന്ന തളിക പോലുള്ള രൂപത്തിന് പേരുകേട്ടതാണ്.

2000 മുതല്‍ 5000 മീറ്റര്‍ വരെ ഉയരത്തിലാണ് ഇവ കാണപ്പെടുന്നത്. ഏകദേശം ലെന്‍സിന്റെ രൂപത്തിലുള്ള വസ്തു ലന്റിക്കുലാര്‍ എന്നതിനര്‍ത്ഥം. നേരിയ കുഴി പോലുള്ള രൂപത്തില്‍ വട്ടത്തിലാണ് ലെന്റിക്യുലാര്‍ വസ്തുക്കള്‍ കാണപ്പെടുക. ഇതേ രൂപത്തില്‍ പ്രത്യക്ഷപെട്ടതിനാലാണ് ലെന്റിക്യുലാര്‍ എന്ന് പേര് വീണത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments