Sunday, May 26, 2024

HomeMain Storyഇന്ത്യയുടെ യു.എന്‍ സുരക്ഷാസമിതി സ്ഥിരാംഗത്വത്തിന് പിന്തുണയെന്ന് യു.എസ്. സ്റ്ററ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

ഇന്ത്യയുടെ യു.എന്‍ സുരക്ഷാസമിതി സ്ഥിരാംഗത്വത്തിന് പിന്തുണയെന്ന് യു.എസ്. സ്റ്ററ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

spot_img
spot_img

വാഷിങ്ടണ്‍: ഇന്ത്യയുടെ യു.എന്‍ സുരക്ഷാസമിതി സ്ഥിരാംഗത്വത്തിന് പിന്തുണയുണ്ടാകുമെന്ന പരോക്ഷ സൂചനയുമായി യു.എസ്. സ്റ്ററ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത പട്ടേലാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യു.എന്‍ സുരക്ഷാസമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം ഇല്ലാത്തത് സംബന്ധിച്ച് ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌കിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോഴാണ് വേദാന്ത് പട്ടേല്‍ പ്രതികരിച്ചത്. ഇതേക്കുറിച്ച് യു.എസ് പ്രസിഡന്റ് യു.എന്‍ പൊതുസഭയില്‍ നേരത്തെ സംസാരിച്ചിട്ടുണ്ട്. സെക്യൂരിറ്റി കൗണ്‍സില്‍ ഉള്‍പ്പടെയുള്ള യു.എന്‍ സ്ഥാപനങ്ങളിലെ പരിഷ്‌കാരങ്ങളെ യു.എസ് അനുകൂലിക്കുന്നു. നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്ന 21ാം നൂറ്റാണ്ടിനെ പ്രതിഫലിപ്പിക്കുന്ന രൂപത്തില്‍ യു.എന്നിലും പരിഷ്‌കാരങ്ങള്‍ വേണം. എന്നാല്‍, ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ താന്‍ വ്യക്തമാക്കുന്നില്ല. യു.എന്നില്‍ പരിഷ്‌കാരം വേണമെന്ന് തന്നെയാണ് യു.എസ് നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ജനുവരിയിലാണ് ഇന്ത്യയുടെ യു.എന്‍ സ്ഥിരാംഗത്വത്തെ കുറിച്ച് മസ്‌ക് പ്രസ്താവന നടത്തിയത്. യു.എന്‍ സുരക്ഷാസമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വമില്ലാത്തത് അസംബന്ധമാണെന്നായിരുന്നു മസ്‌കിന്റെ പ്രസ്താവന. ശക്തിയുള്ള രാജ്യങ്ങള്‍ യു.എന്നില്‍ സ്ഥിരാംഗത്വം ആഗ്രഹിക്കുമെന്നും മസ്‌ക് പറഞ്ഞിരുന്നു.

യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം വേണമെന്ന ആവശ്യം ഇന്ത്യ നിരവധി തവണ ഉന്നയിച്ചിരുന്നു. യു.എന്‍ സുരക്ഷാസമിതിയില്‍ 15 അംഗങ്ങളാണ് ഉള്ളത്. ഇതില്‍ വീറ്റോ പവറുള്ള അഞ്ച് സ്ഥിരാംഗങ്ങളും 10 താല്‍ക്കാലിക അംഗങ്ങളും ഉള്‍പ്പെടുന്നു. രണ്ട് വര്‍ഷമാണ് താല്‍ക്കാലിക അംഗങ്ങളുടെ കാലാവധി. യു.കെ, ഫ്രാന്‍സ്, റഷ്യ, യു.എസ്, ചൈന എന്നിവരാണ് യു.എന്‍ സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments