Sunday, May 26, 2024

HomeMain Storyപാക്കിസ്ഥാന്‍ ഇറാനുമായി വ്യാപാരക്കരാര്‍ നീക്കം; ഉപരോധമുന്നറിയിപ്പുമായി അമേരിക്ക

പാക്കിസ്ഥാന്‍ ഇറാനുമായി വ്യാപാരക്കരാര്‍ നീക്കം; ഉപരോധമുന്നറിയിപ്പുമായി അമേരിക്ക

spot_img
spot_img

വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ക്ഷണമനുസരിച്ച് ലാഹോറില്‍ സന്ദര്‍ശനത്തിനെത്തിയ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനു പിന്നാലെ പാക്കിസ്ഥാന് ഉപരോധ മുന്നറിയിപ്പുമായി അമേരിക്ക.ഇറാന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പ്രതിരോധ മേഖലയിലുള്‍പ്പെടെ എട്ട് കരാറുകളിലാണ് പാക്കിസ്ഥാനും ഇറാനും തമ്മില്‍ ഒപ്പുവെച്ചതിനു പിന്നാലെയാണ് ഉപരോധ മുന്നറിയിപ്പ്.

എട്ടു വര്‍ഷത്തിനു ശേഷമാണ് ഒരു ഇറാന്‍ ഭരണാധികാരി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്.ഇറാനുമായുള്ള വ്യാപാര ഇടപാടുകള്‍ പരിഗണിക്കുന്ന ഏതൊരു രാജ്യത്തിനും ഉപരോധത്തിന്റെ സാധ്യതയെക്കുറിച്ച് അറിഞ്ഞിരിക്കാന്‍ ഉപദേശിക്കുന്നതായി .യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു.പാക്കിസ്ഥാന്റെ വിദേശ നയം അവര്‍ തീരുമാനിക്കും. എന്നാല്‍ വിനാശകരമായ ആയുധങ്ങള്‍ സംഭരിക്കുന്നതിനെ ശക്തമായി എതിര്‍ക്കും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാന്‍ മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നിലെ കാരണവും പട്ടേല്‍ വിശദീകരിച്ചു. ലോകത്തു തന്നെ വന്‍ നശീകരണ സാധ്യതയുള്ള ആയുധങ്ങള്‍ വില്ക്കാനുള്ള മാര്‍ഗങ്ങള്‍ തുടര്‍ന്നാല്‍ ഉപരോധമേർപ്പെടുത്തുമെന്നും യുഎസ്.എ വക്താവ് വ്യക്തമാക്കി.

തന്റെ മൂന്ന് ദിവസത്തെ പാകിസ്ഥാന്‍ സന്ദര്‍ശന വേളയില്‍, ഇസ്ലാമാബാദുമായി സംയുക്ത പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കുന്നതുള്‍പ്പെടെ എട്ട് ഉഭയകക്ഷി കരാറുകളില്‍ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഒപ്പുവച്ചത്.പരസ്പരം അതിര്‍ത്തിക്കുള്ളില്‍ തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് തടയാനും തീവ്രവാദ വിരുദ്ധ സംരംഭങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഇരു നേതാക്കളും തത്വത്തില്‍ സമ്മതിച്ചതായി പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments