ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം മാരകമായ രീതിയിലാണ് ബാധിച്ചത്. കഴിഞ്ഞ മാസങ്ങളിലെല്ലാം ദിവസേന ദിവസേനെ 3 ലക്ഷത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ രാജ്യത്ത് ഇപ്പോള്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറഞ്ഞുവരികയാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 1.86 ലക്ഷം പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. ഈ മാസം രണ്ടാം തവണയാണ് കേസുകള്‍ രണ്ട് ലക്ഷത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
1,86,364 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 44 ദിവസത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറവ് കേസുകളാണ് ഇത്.
രാജ്യത്ത് പല സംസ്ഥാനങ്ങളിലും ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയതാണ് കേസുകള്‍ കുറയുന്നതിന് പ്രധാന കാരണമായിരിക്കുന്നത്. അതേസമയം, രാജ്യത്തിന്റെ ദിവസേനയുള്ള പോസിറ്റിവിറ്റി റേറ്റ് 9 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ നാല് ദിവസവും പത്തില്‍ താഴെയായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 2,59,459 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. കോവിഡ് മൂലം 3660 മരണംകൂടി ഈ സമയത്ത് സ്ഥിരീകരിച്ചു.
ഇന്ത്യയില്‍ 2,75,55,457 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,48,93,410 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 3,18,895 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായി.