Saturday, July 27, 2024

HomeMain Storyപതാക തട്ടിപ്പറിച്ച റഷ്യന്‍ പ്രതിനിധിയെ ഓടിച്ചിട്ടടിച്ച് യുക്രെയ്ന്‍ പ്രതിനിധി, ഉച്ചകോടി സംഘര്‍ഷഭരിതം

പതാക തട്ടിപ്പറിച്ച റഷ്യന്‍ പ്രതിനിധിയെ ഓടിച്ചിട്ടടിച്ച് യുക്രെയ്ന്‍ പ്രതിനിധി, ഉച്ചകോടി സംഘര്‍ഷഭരിതം

spot_img
spot_img

അങ്കാറ: പതാക തട്ടിപ്പറിച്ച റഷ്യന്‍ പ്രതിനിധിയെ യുക്രെയ്ന്‍ പ്രതിനിധി പിന്നാലെയെത്തി അടിച്ചു. തുര്‍ക്കിയയിലെ അങ്കാറയില്‍ നടന്ന കരിങ്കടല്‍തീര രാഷ്ട്രങ്ങളുടെ സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെ ആണ് റഷ്യന്‍, യുക്രെയ്ന്‍ പ്രതിനിധികള്‍ ഏറ്റുമുട്ടിയത്.

തുര്‍ക്കിയ പാര്‍ലമെന്റ് ഹാളിലായിരുന്നു ഉച്ചകോടി നടന്നത്. യുദ്ധമുഖത്തുള്ള ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ തുടക്കം മുതല്‍ക്കേ സംഘര്‍ഷ സാഹചര്യമുണ്ടായിരുന്നു. റഷ്യന്‍ പ്രതിനിധികള്‍ക്ക് സമീപം യുക്രെയ്ന്‍ പ്രതിനിധികള്‍ എത്തി പ്രതിഷേധിക്കുകയും പതാക ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് സാഹചര്യം നിയന്ത്രിച്ചത്.

പിന്നീട്, റഷ്യയുടെ പ്രധാന പ്രതിനിധി വിഡിയോ അഭിമുഖം നല്‍കുന്നതിനിടെ യുക്രെയ്ന്‍ പ്രതിനിധിയായ അലക്‌സാണ്ടര്‍ മരികോവിസ്‌കി തങ്ങളുടെ പതാക പിന്നില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇത് കണ്ട റഷ്യന്‍ സംഘത്തിലെ വരേലി സ്റ്റവിറ്റ്‌സ്‌കി അടുത്തെത്തി യുക്രെയ്ന്‍ പതാക തട്ടിപ്പറിച്ചു. പിന്തുടര്‍ന്നെത്തിയ അലക്‌സാണ്ടര്‍ മരികോവിസ്‌കി വരേലി സ്റ്റവിറ്റ്‌സ്‌കിയുടെ മുഖത്ത് കുത്തി. മറ്റുള്ളവര്‍ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments