Saturday, July 27, 2024

HomeMain Storyഐപിഎല്‍ കിരീടം കൊല്‍ക്കത്തയ്ക്ക്: ഹൈദരാബാദിനെ പരാജയപ്പെടുത്തിയത് എട്ടുവിക്കറ്റിന്

ഐപിഎല്‍ കിരീടം കൊല്‍ക്കത്തയ്ക്ക്: ഹൈദരാബാദിനെ പരാജയപ്പെടുത്തിയത് എട്ടുവിക്കറ്റിന്

spot_img
spot_img

ചെന്നൈ: ഐപിഎല്‍ കിരീടം കൊല്‍ക്കത്തയ്ക്ക് . കലാശപ്പോരാട്ടത്തില്‍ ഹൈദരാബാദിനെ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തിയാണ് മൂന്നാം തവണ ഐപിഎല്‍ കിരീടത്തില്‍ കൊല്‍ക്കത്ത മുത്തമിട്ടത്. 2012ലും 2014 ലും ഗൗതം ഗംഭീറിന്റെ ക്യാപ്ടന്‍സിയില്‍ ചാമ്പ്യന്‍ പട്ടം കൊല്‍ക്കത്ത സ്വന്തംമാക്കിയിരുന്നു . ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ  113 എന്ന ചെറിയ സ്‌കോറില്‍  ഒതുക്കിയ കൊല്‍ക്കത്തയുടെ ബൗളര്‍മാരാണ് വിജയം എളുപ്പത്തില്‍ നേടാന്‍ സഹായിച്ചത്. കൊല്‍ക്കത്തയ്ക്കുവേണ്ടി  റസ്സല്‍ മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നവിര്‍ രണ്ട് വിക്കറ്റുമെടുത്ത്്  തിളങ്ങി. ഇവരുടെ മിന്നും ബൗളിംഗിനു മുന്നില്‍ 18.3 ഓവറില്‍ 113 റണ്‍സില്‍ ഹൈദരാബാദ് പുറത്തായി. 19 പന്തില്‍ 24 റണ്‍സ് എടുത്ത പാറ്റ് കമ്മിന്‍സാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹൈദരാബാദിന് തുടക്കം മുതല്‍ അടിപതറുന്ന കാഴ്ചയാണ് കണ്ടത്. പവര്‍ പ്ലേയില്‍ തന്നെ ഹൈദരാബാദിന്റെ മൂന്നു വിക്കറ്റുകള്‍ കൊല്‍ക്കത്ത പേസര്‍മാര്‍ വീഴ്ത്തിയിരുന്നു. അഭിഷേക് ശര്‍മ (അഞ്ച് പന്തില്‍ രണ്ട്), ട്രാവിസ് ഹെഡ് (0), രാഹുല്‍ ത്രിപാഠി (13 പന്തില്‍ ഒന്‍പത്) എന്നിവരാണു പുറത്തായത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം സ്വന്തമാക്കി.  ഹൈദരാബാദിന്റെ വെങ്കിടേഷ് ഐയ്യര്‍ 26 പന്തില്‍ 52 റണ്‍സ് നേടി പുറത്താകാതെ നിന്നു. റഹ്മാനുള്ള ഗുര്‍ബാസ് (39) മികച്ച പിന്തുണ നല്കി. റഹ്മാനുള്ളയുടേയും സുനില്‍ നരേന്റെയും വിക്കറ്റുകളാണ്  കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments