Saturday, July 27, 2024

HomeMain Storyറഷ്യ - യുക്രെയ്ന്‍ യുദ്ധം: സമാധാനമാണ് ഇന്ത്യയുടെ മുഖ്യ പരിഗണനയെന്ന് മോദി

റഷ്യ – യുക്രെയ്ന്‍ യുദ്ധം: സമാധാനമാണ് ഇന്ത്യയുടെ മുഖ്യ പരിഗണനയെന്ന് മോദി

spot_img
spot_img

ന്യൂഡല്‍ഹി: റഷ്യ – യുക്രെയ്ന്‍ യുദ്ധത്തില്‍ സമാധാനത്തിനാണ് ഇന്ത്യ മുഖ്യ പരിഗണന നല്‍കുന്നതെന്നു ലോകത്തിന് അറിയാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് സന്ദര്‍ശനത്തിനു മുന്നോടിയായി അമേരിക്കന്‍ മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേണലിനു നല്‍കിയ അഭിമുഖത്തിലാണു മോദി ഇക്കാര്യം വ്യക്തമാക്കിയത്.

യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്‌ക്കെതിരെ ഇന്ത്യ കടുത്ത നിലപാട് സ്വീകരിക്കാത്തതില്‍ യുഎസില്‍ വിമര്‍ശനമുണ്ടല്ലോ എന്ന ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മോദി. ”ഇത്തരമൊരു ധാരണ യുഎസില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ഈ വിഷയത്തില്‍ ഇന്ത്യയുടെ സ്ഥാനം ലോകത്തിനാകെ നന്നായി അറിയാം. സമാധാനമാണ് ഇന്ത്യയുടെ മുഖ്യ പരിഗണനയെന്നതില്‍ ലോകത്തിനു പൂര്‍ണ വിശ്വാസമുണ്ട്” മോദി വ്യക്തമാക്കി.

”യുഎസും ഇന്ത്യയും തമ്മില്‍ വര്‍ധിക്കുന്ന പ്രതിരോധ സഹകരണം രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ സുപ്രധാന തൂണാണ്. ആയിരക്കണക്കിനു വര്‍ഷങ്ങളായി പലതരം വിശ്വാസങ്ങളുള്ള മനുഷ്യര്‍ സഹകരിച്ചും സമാധാനത്തിലും അഭിവൃദ്ധിയിലും ജീവിക്കുന്ന നാടാണ് ഇന്ത്യ. നിയമത്തെ ബഹുമാനിക്കുമ്പോള്‍ത്തന്നെ, രാജ്യത്തിന്റെ പരമാധികാരവും അഭിമാനവും സംരക്ഷിക്കാന്‍ ഇന്ത്യ പൂര്‍ണ സജ്ജമാണെന്നും ചൈനയോടുള്ള സമീപനത്തെപ്പറ്റിയുള്ള ചോദ്യത്തിനു മറുപടിയായി മോദി പറഞ്ഞു.

മാറുന്ന ലോകത്തിന്റെ ബഹുതലക്രമത്തെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ ഐക്യരാഷ്ട്ര സംഘടന ഉള്‍പ്പെടെയുള്ള ആഗോള സ്ഥാപനങ്ങള്‍ മാറേണ്ടതുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു. യുഎസ്, ഈജിപ്ത് സന്ദര്‍ശനങ്ങള്‍ക്കായി മോദി രാവിലെയാണു പുറപ്പെട്ടത്. പ്രധാനമന്ത്രിയെന്ന നിലയില്‍ 6 തവണ യുഎസ് സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും മോദിയുടെ ഇത്തവണത്തെ യാത്ര സ്റ്റേറ്റ് സന്ദര്‍ശനമാണ്. ടാര്‍മാക്കില്‍ സ്വീകരണം, ആചാരവെടി, വൈറ്റ് ഹൗസില്‍ ഔദ്യോഗിക സ്വീകരണം, ഔദ്യോഗിക വിരുന്ന് എന്നിവയെല്ലാം സ്റ്റേറ്റ് സന്ദര്‍ശനത്തിന്റെ പ്രത്യേകതയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments