Saturday, July 27, 2024

HomeWorldEuropeമലയാളി യുവതിക്ക് ബ്രിട്ടന്റെ ഉന്നത ബഹുമതി

മലയാളി യുവതിക്ക് ബ്രിട്ടന്റെ ഉന്നത ബഹുമതി

spot_img
spot_img

ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ രാജാവായതിന് ശേഷം നടക്കുന്ന ആദ്യ ജന്മദിന ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ബഹുമതി പട്ടികയില്‍ ഒരു യുകെ മലയാളി വനിത കൂടി ഉള്‍പ്പെട്ടു.

തൃശ്ശൂര്‍ മാള സ്വദേശിനിയായ ജോയിസി ജോണിനാണ് ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ (എംബിഇ) ബഹുമതി ലഭിച്ചത്. വിദ്യാഭ്യാസ, സാങ്കേതിക മേഖലകളില്‍ തനത് വ്യക്തിത്വം രൂപപ്പെടുത്തിയ ജോയ്സിക്ക് സാങ്കേതിക രംഗത്ത് നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണത്തിനുള്ള വിദഗ്ധ സമിതിയായ എഡ്ടെക് ലീഡര്‍ഷിപ്പ് ഗ്രൂപ്പിലേക്ക് ഇവരെ ഇംഗ്ലണ്ട് വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിട്ടുണ്ട്.

സ്‌കൂള്‍ റീ ഇമാജിന്‍ഡ് എക്സ്പേര്‍ട്ട് പാനലിലേക്ക് വെയില്‍സ് സര്‍ക്കാര്‍ ഇവരെ നാമനിര്‍ദ്ദേശം ചെയ്തിട്ടുമുണ്ട്. വിദ്യാഭ്യാസം, ടെക്നോളജി, ബാങ്കിംഗ്, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച ജോയ്സിക്ക് സിംഗപ്പൂര്‍, യുഎസ്എ, യുകെ തുടങ്ങിയ രാജ്യങ്ങളിലായി രണ്ട് ദശാബ്ദക്കാലത്തിലേറെ പ്രവൃത്തി പരിചയമുണ്ട്.

ഇന്‍വേനിയോ കണ്‍സള്‍ട്ടിങ് ഡയറക്ടറായ ചമ്പക്കുളം സ്വദേശി ടോണി തോമസ് ആണ് ഭര്‍ത്താവ്. മക്കള്‍: അമേലിയ, ഏലനോര്‍. വിവിധ മേഖലകളിലുള്ള 1171 പേര്‍ക്കാണ് ബഹുമതികള്‍ ലഭിച്ചത്. ഇതില്‍ നാല്‍പ്പതോളം ആളുകള്‍ ഇന്ത്യന്‍ വംശജരാണ്. ഇന്ത്യന്‍ വംശജരില്‍ രണ്ട് പേര്‍ മലയാളികളും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments