Saturday, July 27, 2024

HomeMain Storyപ്രോട്ടോക്കോള്‍ ലംഘിച്ച് ഖാദി ബോര്‍ഡ് യോഗം; സാറന്‍മാര്‍ക്കെല്ലാം കോവിഡ്‌

പ്രോട്ടോക്കോള്‍ ലംഘിച്ച് ഖാദി ബോര്‍ഡ് യോഗം; സാറന്‍മാര്‍ക്കെല്ലാം കോവിഡ്‌

spot_img
spot_img

തിരുവനന്തപുരം: കോവിഡ് പ്രോടോകോള്‍ ലംഘിച്ച് സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടത്തോടെ കോവിഡ് പോസിറ്റീവായി. അന്‍പതോളം പേര്‍ പങ്കെടുത്ത യോഗം വിളിച്ചു ചേര്‍ത്ത ബോര്‍ഡ് വൈസ് ചെയര്‍പഴ്‌സനും കോവിഡ് ബാധിച്ചവരില്‍പെടും.

യോഗത്തിനെത്തിയ ഒമ്പതു പേര്‍ക്കും ഇവരുമായി സമ്പര്‍കത്തിലായ ഓഫിസിലെ ഏഴു ജീവനക്കാര്‍ക്കുമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 29നു രാവിലെ ഒമ്പതുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണു വഞ്ചിയൂരിലെ ഖാദി ബോര്‍ഡ് ആസ്ഥാനത്തു 14 ജില്ലകളിലെയും പ്രോജക്ട് ഓഫിസര്‍മാരുടെ യോഗം ചേര്‍ന്നത്.

അടച്ചിട്ട കോണ്‍ഫറന്‍സ് ഹാളില്‍ കോവിഡ് മാനദണ്ഡം പാലിക്കാതെ ആയിരുന്നു യോഗമെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രോജക്ട് ഓഫിസര്‍മാരും ബോര്‍ഡ് ഡയറക്ടര്‍മാരും യോഗത്തില്‍ പങ്കെടുത്തു.

ക്രിടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് അടക്കമുള്ള ഉദ്യോഗസ്ഥര്‍ യോഗത്തിന് എത്തിയിരുന്നതായും ജീവനക്കാര്‍ ആരോപിക്കുന്നു. വ്യാഴാഴ്ച മുതലാണു വിവിധ ഉദ്യോഗസ്ഥര്‍ക്കു കോവിഡ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്.

പരിശോധനയില്‍ വെള്ളിയാഴ്ച തന്നെ പലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. വൈസ് ചെയര്‍പഴ്‌സനു കഴിഞ്ഞ ദിവസമാണു രോഗം സ്ഥിരീകരിച്ചത്. സംസ്ഥാന ഓഫിസില്‍ ജോലി ചെയ്യുന്ന നാല്‍പതില്‍പരം ജീവനക്കാരെയും 29നു വിളിച്ചുവരുത്തിയിരുന്നു.

ഇതില്‍ യോഗത്തില്‍ കുറിപ്പുകള്‍ വിതരണം ചെയ്യാന്‍ നിയോഗിക്കപ്പെട്ട ജീവനക്കാരനും ഇയാളുമായി സമ്പര്‍കത്തിലായ ഓഫിസിലെ ഏഴു പേരും പിന്നീടു പോസിറ്റീവായി. ചിലര്‍ ആശുപത്രികളില്‍ ചികിത്സ തേടി.

സംസ്ഥാനതല യോഗത്തിനു പിന്നാലെ ജില്ലകളില്‍ അവലോകന യോഗങ്ങളും ചേര്‍ന്നിരുന്നു. ഓണ്‍ലൈനായി സംഘടിപ്പിക്കാമായിരുന്ന അവലോകനയോഗമാണു നേരിട്ടു വിളിച്ചുചേര്‍ത്തതെന്നു ജീവനക്കാര്‍ പറയുന്നു. യോഗം ചേര്‍ന്നതും പങ്കെടുത്തവര്‍ കോവിഡ് പോസിറ്റീവായതും ബോര്‍ഡ് സെക്രടെറി സ്ഥിരീകരിച്ചു.

ഇത്തരം യോഗങ്ങള്‍ മുന്‍പും ചേരാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെ യോഗം വിളിച്ചുചേര്‍ത്ത ഖാദി ബോര്‍ഡിന്റെ നടപടിയില്‍ ഖാദി ബോര്‍ഡ് എംപ്ലോയിസ് യൂണിയന്‍ പ്രതിഷേധിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments