Friday, November 8, 2024

HomeNewsIndiaറേഷന്‍ കിറ്റില്‍ മോദിയുടെയും താമരയുടെയും ചിത്രം ഉണ്ടാകണം

റേഷന്‍ കിറ്റില്‍ മോദിയുടെയും താമരയുടെയും ചിത്രം ഉണ്ടാകണം

spot_img
spot_img

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ക്ക് സഹായമായി സൗജന്യ റേഷന്‍ നല്‍കുന്നതിനുളള പദ്ധതിയാണല്ലോ യായ പ്രധാനമന്ത്രി ‘ഗരീബ് കല്യാണ്‍ അന്ന യോജന’ പ്രകാരം റേഷന്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ നല്‍കുന്ന സഞ്ചിയില്‍ പ്രധാനമന്ത്രിയുടെ ചിത്രവും ഒപ്പം താമര ചിഹ്‌നവും ഉണ്ടാകണമെന്ന് നിര്‍ദ്ദേശം.

ഈ ആവശ്യവുമായി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് ബി.ജെ.പി. ബി.ജെ.പി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഘടകങ്ങള്‍ക്ക് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയത്.

ഇതോടൊപ്പം തന്നെ ബി.ജെ.പി ഭരണത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളിലും സഞ്ചിയില്‍ താമര ചിഹ്നം ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രിമാരുടെ ചിത്രം മാറ്റി പകരം പൊതുസ്വീകാര്യരായ ആളുകളുടെ ചിത്രം സ്ഥാപിക്കണമെന്നും റേഷന്‍ നല്‍കാന്‍ പ്‌ളാസ്റ്റിക് സഞ്ചികള്‍ പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഓരോ സംസ്ഥാനങ്ങളിലും റേഷന്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ പ്രധാനമന്ത്രിയുടെയും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ചിത്രവും ചേര്‍ത്ത് ബാനര്‍ കെട്ടണമെന്ന് മുന്‍പ് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ പദ്ധതി പ്രകാരം അഞ്ച് കിലോ ധാന്യമാണ് സംസ്ഥാനങ്ങള്‍ വിതരണം ചെയ്യുന്നത്. ഈ വരുന്ന നവംബര്‍ വരെയാണ് നിലവില്‍ സൗജന്യ റേഷന്‍ വിതരണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments