Wednesday, October 9, 2024

HomeNewsKeralaകാമുകനായി രേഷ്മയോട് ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികള്‍

കാമുകനായി രേഷ്മയോട് ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികള്‍

spot_img
spot_img

കൊല്ലം: കൊല്ലത്ത് നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവായ രേഷ്മയോട് കാമുകനെന്ന പേരില്‍ ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്തിരുന്നത് ആത്മഹത്യ ചെയ്ത യുവതികളെന്ന് പോലീസ് കണ്ടെത്തി.

ശ്വാസകോശത്തില്‍ ഉള്‍പ്പെടെ കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തിരുന്നു. രേഷ്മയുടെ തന്നെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി കാമുകനായി രേഷ്മയെ കബളിപ്പിച്ചത്.

അനന്തു എന്ന പേരിലുള്ള വ്യാജമായ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു യുവതികളുടെ ചാറ്റിങ്ങ്. ചാറ്റ് ചെയ്യുമ്പോഴും ഈ അക്കൗണ്ടില്‍ നിന്ന് രേഷ്മയ്ക്ക് കോളുകളൊന്നും വന്നിരുന്നില്ല. പിന്നീട് രേഷ്മ ഗര്‍ഭിണിയാണെന്ന് മനസിലായപ്പോള്‍ ആ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പറഞ്ഞത് യുവതികളാണെന്നാണ് പോലീസ് കണ്ടെത്തല്‍.

അതേസമയം, തങ്ങള്‍ ഈ വിധത്തില്‍ രേഷ്മയെ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ മറ്റൊരു സുഹൃത്തിനോട് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. അന്വേഷണ വഴിയില്‍ ഈ സുഹൃത്താണ് പോലീസിന് വിവരങ്ങള്‍ കൈമാറിയത്. വിവരങ്ങള്‍ കൈമാറിയ ആളെപ്പറ്റി വിവരങ്ങള്‍ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ രേഷ്മ അറസ്റ്റിലായതിന് പിന്നാലെ ആര്യയെയും ഗ്രീഷ്മയെയും ചോദ്യംചെയ്യാന്‍ പൊലീസ് വിളിപ്പിക്കുകയുണ്ടായി. എന്നാല്‍ ഇതിന് പിന്നാലെ ഇരുവരെയും ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments