Saturday, May 11, 2024

HomeMain Storyമദനിക്കെതിരെ പുതിയ തെളിവുകളുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍

മദനിക്കെതിരെ പുതിയ തെളിവുകളുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍

spot_img
spot_img

ബംഗളൂരു സ്ഫോടന കേസില്‍ അബ്ദുള്‍ നാസര്‍ മദനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പുതിയ തെളിവുകളുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേസിലെ 21 പ്രതികള്‍ക്കെതിരെയും പുതിയ തെളിവുകളുണ്ട്. ഇത് പരിഗണിക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കേസിലെ അന്തിമവാദം കേള്‍ക്കുന്നത് സുപ്രിംകോടതി സ്റ്റേ ചെയ്തു.

ഫോണ്‍ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

കര്‍ണാടക സര്‍ക്കാരിന്റെ അഡിഷണല്‍ അഡ്വക്കേറ്റ് ജനറലാണ് കോടതിയില്‍ ആവശ്യം ഉന്നയിച്ചത്. മദനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. കോടതി ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ആവശ്യം അംഗീകരിച്ചത്. പുതിയ തെളിവുകള്‍ പരിഗണിക്കണോ എന്ന കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വിചാരണ പൂര്‍ത്തിയായ കേസില്‍ പുതിയ തെളിവുകള്‍ പരിഗണിക്കുന്നത് അനുവദിക്കാനാകില്ല എന്നാണ് പ്രതികളുടെ വാദം. തെളിവുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ കുറ്റപത്രം പരിഗണിക്കുന്ന ഘട്ടത്തില്‍ ഹാജരാക്കേണ്ടതായിരുന്നു. വിചാരണ അനന്തമായി നീളുന്ന സാഹചര്യം ഇതുണ്ടാക്കുമെന്നും പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments