Friday, June 7, 2024

HomeNewsIndiaസുശാന്തിന്റെ ഫ്ളാറ്റില്‍ പുതിയ താമസക്കാരെത്തി

സുശാന്തിന്റെ ഫ്ളാറ്റില്‍ പുതിയ താമസക്കാരെത്തി

spot_img
spot_img

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് താമസിച്ചിരുന്ന മുംബൈയിലെ ഫ്ളാറ്റില്‍ പുതിയ താമസക്കാരെത്തി. താരത്തിന്റെ മരണശേഷം ഒഴിഞ്ഞു കിടക്കുകയായിരുന്ന ഫ്ളാറ്റില്‍ മൂന്നു വര്‍ഷത്തിനു ശേഷമാണ് പുതിയ താമസക്കാരെത്തുന്നത്. മാസം അഞ്ചു ലക്ഷം രൂപ വാടകയ്ക്കാണ് ഇപ്പോള്‍ ഈ ഫ്ളാറ്റ് ഒരാള്‍ വാടകയ്ക്കെടുത്തിരിക്കുന്നത്. 30 ലക്ഷംരൂപ സുരക്ഷാ നിക്ഷേപവും.

മുംബൈയിലുള്ള ബാന്ദ്രയിലുള്ള കടലിന് അഭിമുഖമായുള്ള ആഡംബര ഫ്ളാറ്റിലാണ് സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇത് അറിയുന്നതോടെ പലരും വീട് എടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. വാടകക്കാരെ തേടിക്കൊണ്ട് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ റഫീക്ക് മര്‍ച്ചന്റ് ഫ്ളാറ്റിന്റെ വിഡിയോ പങ്കുവച്ചതിനു പിന്നാലെയാണ് വലിയ വാര്‍ത്തയായത്. ഫ്ളാറ്റിന് വാടകക്കാരനെ ലഭിക്കാത്തത് വലിയ വാര്‍ത്തയായതിനുപിന്നാലെയാണ് റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാരെ പലരും സമീപിച്ചു തുടങ്ങിയത്.

ഡിസംബര്‍ 2019ന് മാസം 4.5 ലക്ഷം രൂപയ്ക്കാണ് സുശാന്ത് ഫ്‌ലാറ്റ് വാടകയ്‌ക്കെടുക്കുന്നത്. കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിക്കൊപ്പമാണ് താരം താമസിച്ചിരുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments