Friday, March 29, 2024

HomeNewsIndiaഎയര്‍ ഇന്ത്യ വിമാനത്തില്‍ മൂത്രമൊഴിച്ച സംഭവം: ശങ്കര്‍ മിശ്രക്ക് ജാമ്യം

എയര്‍ ഇന്ത്യ വിമാനത്തില്‍ മൂത്രമൊഴിച്ച സംഭവം: ശങ്കര്‍ മിശ്രക്ക് ജാമ്യം

spot_img
spot_img

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ ശങ്കര്‍ മിശ്രക്ക് ജാമ്യം. ന്യൂയോര്‍ക്കില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാന യാത്രക്കിടെയാണ് ശങ്കര്‍ മിശ്ര സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത്. ജനുവരി ഏഴിനാണ് മിശ്രയെ ബംഗളൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ഒരു ലക്ഷം രൂപക്കും ഒരാളുടെ ആള്‍ജാമ്യത്തിലുമാണ് മിശ്രക്ക് ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച ഡല്‍ഹി പട്യാല ഹൗസ് കോടതി മിശ്രയുടെ ജാമ്യാപേക്ഷ വാദത്തിന് ശേഷം വിധി പറയാന്‍ മാറ്റിയിരുന്നു. ജാമ്യഹരജിയെ ഡല്‍ഹി പൊലീസ് എതിര്‍ത്തു.

നവംബര്‍ 26ന് നടന്ന സംഭവം അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയെ നാണംകെടുത്തിയെന്നും ഇതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു ഡല്‍ഹി പൊലീസിന്റെ പ്രധാനവാദം. അറസ്റ്റില്‍ നിന്നും ഒഴിവാകാന്‍ മിശ്ര ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. പിന്നീട് ഐ.എം.ഇ.ഐ നമ്ബര്‍ ട്രേസ് ചെയ്താണ് മിശ്രയെ പിടികൂടിയതെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

സംഭവത്തിന് ശേഷം ശങ്കര്‍ മിശ്രയെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ നിന്നും നാല് മാസത്തേക്ക് വിലക്കിയിരുന്നു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments