Saturday, July 27, 2024

HomeNewsIndiaപാമ്ബന്‍ പാലം ഇനി ചരിത്രസ്‌മാരകം, ട്രെയിന്‍ ഗതാഗതം അവസാനിപ്പിച്ചു

പാമ്ബന്‍ പാലം ഇനി ചരിത്രസ്‌മാരകം, ട്രെയിന്‍ ഗതാഗതം അവസാനിപ്പിച്ചു

spot_img
spot_img

ചെന്നൈ: പാമ്ബന്‍ ദ്വിപീനെയും രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിച്ചു കൊണ്ട് 1914ല്‍ അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍മിച്ച പാമ്ബന്‍ പാലം ഇനി ചരിത്രസ്‌മാരകം.

ഇതിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെക്കുന്നതായി ദക്ഷിണ റെയില്‍വെ അറിയിച്ചു.രാമേശ്വരത്തെക്കുള്ള ട്രെയിന്‍ ഗതാഗതം ഇനി പുതിയ പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയ ശേഷം പുനസ്ഥാപിക്കും. കാലാവസ്ഥ മോശമായതിനെ തുടര്‍ന്നും അപകടസാധ്യത കണക്കിലെടുത്തും ഡിസംബര്‍ 23ന് ഇതു വഴിയുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് അറ്റകുറ്റ പണിക്കിടെ പലതവണ ഗതാഗതം നിയന്ത്രണം നീട്ടിയിരുന്നു.

പാമ്ബന്‍ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തികൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ചയാണ് റെയില്‍വെ ഇറക്കിയത്. പുതിയ പാലം വരുന്നത് വരെ രാമേശ്വരത്തേക്കുള്ള ട്രെയിനുകള്‍ മണ്ഡപം സ്റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിക്കും. 1988 ല്‍ റോഡുപാലം വരുന്നത് വരെ രാമേശ്വരത്തുള്ളവര്‍ക്ക് വന്‍കരയുമായി ബന്ധപ്പെടുനുള്ള ഏക മാര്‍ഗം പാമ്ബന്‍ പാലമായിരുന്നു.

1964-ല്‍ ഉണ്ടായ കൊടുങ്കാറ്റില്‍ പാമ്ബന്‍ പാലത്തിന് മുകളിലൂടെ ആഞ്ഞടിച്ച തിരമാലയില്‍പെട്ട് പാസഞ്ചര്‍ ട്രെയില്‍ മറിഞ്ഞ് കടലില്‍ വീണ് 115 യാത്രക്കാര്‍ മരിച്ചിരുന്നു. അന്ന് തകര്‍ന്ന് റെയിവെ സ്റ്റേഷന്റെയും പാളത്തിന്റെയും അവശിഷ്ടങ്ങള്‍ ഇന്നും ധനുഷ്‌കോടിയിലുണ്ട്. പാലത്തില്‍ ഇനിയും അറ്റകുറ്റപ്പണി അസാധ്യമായതിനെ തുടര്‍ന്നാണ് പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്.

പുതിയ പാലത്തിന്റെ നിര്‍മാണം ജൂലായിയോടെ അവസാനിക്കുമെന്നാണ് കരുതുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments