Friday, April 19, 2024

HomeNewsIndiaജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക്

ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക്

spot_img
spot_img

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളില്‍ ഇന്ത്യ ഉടന്‍ ഒന്നാമതെത്തുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്.ഈ വര്‍ഷം മധ്യത്തോടെ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടിയാകുമെന്നും 142.57 കോടി ജനസംഖ്യയുള്ള ചൈന ഇന്ത്യക്ക് തൊട്ടുപിന്നിലാകുമെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ചൈനയെ അപേക്ഷിച്ച്‌ ഇന്ത്യന്‍ ജനസംഖ്യയില്‍ ഏകദേശം 30 ലക്ഷത്തിന്റെ വര്‍ധനയാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. 142.86 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. ചൈനയുടേത് 142.57 കോടിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍ 144.85 കോടിയായിരുന്നു ചൈനയുടെ ജനസംഖ്യ. ചൈനയുടെ ജനസംഖ്യയില്‍ ഒരുവര്‍ഷത്തിനകം കുറവ് സംഭവിച്ചതായും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

2022ലെ കണക്കനുസരിച്ച്‌ ഇന്ത്യയുടെ ജനസംഖ്യ 140.66 കോടിയായിരുന്നു. ഇതാണ് ഒരു വര്‍ഷം കൊണ്ട് വര്‍ധിച്ചത്. പുതിയ ജനസംഖ്യ കണക്കില്‍ 68 ശതമാനവും 15നും 64 നും ഇടയില്‍ പ്രായമുള്ള തൊഴിലെടുക്കാന്‍ ശേഷിയുള്ളവരാണെന്നും കണക്ക് വ്യക്തമാക്കുന്നു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ ജനനനിരക്ക് രണ്ടാണ്.

ശരാശരി ആയുര്‍ദൈര്‍ഘ്യം പുരുഷന്മാര്‍ക്ക് 71 ഉം സ്ത്രീകള്‍ക്ക് 74 ഉം ആണെന്നും കണക്ക് ചൂണ്ടിക്കാണിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments