Saturday, April 20, 2024

HomeNewsIndiaപരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്തത് ഒമ്ബത് വിദ്യാർഥികൾ ;സംഭവം ആന്ധ്രയില്‍

പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്തത് ഒമ്ബത് വിദ്യാർഥികൾ ;സംഭവം ആന്ധ്രയില്‍

spot_img
spot_img

ഹൈദരാബാദ്: പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ആന്ധ്രാപ്രദേശില്‍ ഒമ്ബത് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു.

ആന്ധ്രാപ്രദേശ് ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയറ്റ് എക്സാമിനേഷന്‍ ബുധനാഴ്ച 11, 12 ക്ലാസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തത്. രണ്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. 10 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 11-ാം ക്ലാസിലെ വിജയശതമാനം 61ഉം 12-ാം ക്ലാസില്‍ 72മാണ്.

എല്ലാവരുടെയും മരണകാരണം ഇന്റര്‍മീഡിയറ്റ് പരീക്ഷഫലത്തിലെ തോല്‍വി ആണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആത്മഹത്യകള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത പുറത്തുവന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (ഐ.ഐ.ടി) വിവിധ ക്യാമ്ബസുകളില്‍ ഈ വര്‍ഷം നാല് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു. വിദ്യാര്‍ഥികളുടെ ആത്മഹത്യ വര്‍ധിക്കുന്ന സംഭവങ്ങളില്‍ ഫെബ്രുവരിയില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments