Saturday, March 2, 2024

HomeNewsIndiaലക്ഷദ്വീപ് കളക്ടര്‍ക്ക് വധഭീഷണി, 12 പേര്‍ അറസ്റ്റില്‍, കലാപം രൂക്ഷമാവുന്നു

ലക്ഷദ്വീപ് കളക്ടര്‍ക്ക് വധഭീഷണി, 12 പേര്‍ അറസ്റ്റില്‍, കലാപം രൂക്ഷമാവുന്നു

spot_img
spot_img

ലക്ഷദ്വീപ് കളക്ടര്‍ക്ക് വധഭീഷണി, 12 പേര്‍ അറസ്റ്റില്‍, കലാപം രൂക്ഷമാവുന്നുകവരത്തി: ലക്ഷദ്വീപ് കളക്ടര്‍ അസ്‌കര്‍ അലിക്കെതിരെ വധഭീഷണി മുഴക്കിക്കൊണ്ട് ഒരു വിഭാഗം ലക്ഷദ്വീപ് നിവാസികള്‍ രംഗത്തെത്തി. ഹില്‍ട്ടണ്‍ ദ്വീപില്‍ സംഘടിച്ചെത്തിയ അന്‍പതോളം പേര് ആണ് കളക്ടര്‍ അസ്‌കര്‍ അലിയെ കാലു വെട്ടുമെന്നും പിന്നീട് വധിക്കുമെന്നും ഭീഷണി മുഴക്കിയത്.

ഇതോടെ ലക്ഷദ്വീപിലെ പ്രശ്ങ്ങള്‍ കലാപത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലക്ഷദ്വീപ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം കൊച്ചിയില്‍ കളക്ടര്‍ പത്ര സമ്മേളനം നടത്തിയിരുന്നു. പത്ര സമ്മേളനത്തിനെത്തിയെ കളക്ടറെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വഴിയില്‍ തടയാന്‍ ശ്രമിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ പത്ര സമ്മേളനത്തില്‍ ഓരോരോ വിഷയങ്ങള്‍ക്കും കളക്ടര്‍ എണ്ണി എണ്ണി മറുപടിയും നല്‍കി.

ലക്ഷദ്വീപ് സാധാരണ നിലയിലായിരുന്നു, അവിടെ നടത്തിയ പരിഷകരങ്ങള്‍ പ്രാദേശിക ജനതയെ അറിയിച്ചു കൊണ്ട് നടത്തിയത് തന്നെയാണ്. ലക്ഷദ്വീപ് ജനത തങ്ങള്‍ക്കൊപ്പമാണ്, എന്നാല്‍ പുറത്തുനിന്നും ഉള്ള ആളുകള്‍ ആണ് ലക്ഷദ്വീപിലെ കലാപ പ്രദേശമാക്കി മാറ്റിയത് എന്ന് കേരളത്തെ പരോക്ഷമായി കുറ്റപെടുത്തികൊണ്ടു അസ്‌കര്‍ അലി പറഞ്ഞു.

അവിടെ ടൂറിസത്തിനു മാത്രമാണ് മദ്യം അനുവദിച്ചത്, വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് മാംസാഹാരം ഒഴിവാക്കിയത്, മാത്രമല്ല അനധികൃതമായി കയ്യേറി പണിത ഷെഡ്ഡുകളാണ് പൊളിച്ചു കളഞ്ഞതെന്നും കളക്ടര്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ പത്ര സമ്മേളനം കഴിഞ്ഞ ഉടനെയാണ് ലക്ഷദ്വീപിലെ ഹില്‍ട്ടണ്‍ ഐലന്‍ഡില്‍ സംഘടിച്ചെത്തിയ അന്‍പതോളം പേര് കലക്ടര്‍ക്കെതിരെ വധ ഭീഷണി മുഴക്കുകയായിരുന്നു. ലക്ഷദ്വീപിന് ഒരു നിയമമുണ്ട് ആ നിയമങ്ങള്‍ അനുസരിച്ചു നില്‍ക്കാമെങ്കില്‍ മാത്രം കളക്ടര്‍ ഇങ്ങോട്ടു വന്നാല്‍ മതിയെന്നും പരിഷകരങ്ങള്‍ നടപ്പിലാക്കാന്‍ വന്നാല്‍ കാലു വെട്ടിക്കളയും എന്നും പറഞ്ഞു സംഘം പിന്നീട് വധ ഭീഷണി മുഴക്കുകയായിരുന്നു.

ഹില്‍ട്ടണ്‍ ഐലന്‍ഡ് അടക്കം ചില ഐലന്റുകളില്‍ ലഹരി ഉപയാഗം കൂടി വരുന്നതായും അത് നിയന്ത്രിക്കുമെന്നും കളക്ടര്‍ പറഞ്ഞിരുന്നു. ഐലന്‍ഡ്‌ന്റെ പേരെടുത്തു പറഞ്ഞു വിമര്‍ശിച്ചതിലെ ദേഷ്യമാണ് വധഭീഷണിക്കു കാരണം എന്നാണ് കരുതുന്നത്.

എന്നാല്‍ വധഭീഷണി അറിഞ്ഞ ഉടന്‍ ഐലന്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ സംഘത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. സംഘത്തിലെ 12 പേരെ അറസ്റ്റ് ചെയ്തീട്ടുണ്ട്. ബാക്കി കണ്ടാല്‍ അറിയാവുന്നവര്‍ക്കെതിരെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ മത തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ആണെന്ന് കവരത്തി പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

മത തീവ്രവാദ നിയന്ത്രണ നിയമത്തിന്റെ വകുപ്പുകളിലാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ലക്ഷദ്വീപിന്റെ ക്യാപയിന് ഇപ്പോള്‍ ഗതിമാറിക്കൊണ്ടിരിക്കുകയാണ്. പ്രശ്ങ്ങളുടെ പിന്നില്‍ അവിടെയുള്ള തീവ്രവാദ സംഘടനയില്‍ പെട്ട ആളുകള്‍ ആണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നേരത്തെ ഉണ്ടായിരുന്നു.

സാധൂകരിക്കുന്ന സംഭവങ്ങള്‍ ആണ് ഇപ്പോള്‍ ദ്വീപില്‍ അരങ്ങേറുന്നത്. ലക്ഷദ്വീപില്‍ പ്രകടനങ്ങളും കളക്ടറുടെ കോലം കത്തിക്കലും എല്ലാം ബോധപൂര്‍വമായ സംഘര്‍ഷം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആണ് നടക്കുന്നത് എന്ന സംശയവും ബലപ്പെടുകയാണ്.

കേന്ദ്രം വധഭീഷണിയെ ഗൗരവത്തോടെയാണ് കാണുന്നത്, അതിനാല്‍ തന്നെ ആണ് സംഭവം നടന്ന ഉടന്‍ അറസ്റ്റ് നടന്നത്. ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷത്തിന്റെ അടിത്തട്ടില്‍ തീവ്രവാദ സംഘം ശക്തമാണെന്ന വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ട് കേന്ദ്രം ഗൗരവത്തോടെ നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ കുറച്ചുകാലമായി തീവ്രവാദ സംഘടനകളുടെ സാനിധ്യം ലക്ഷദ്വീപില്‍ ഉണ്ടെന്നു കളക്ടര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

അനാവശ്യ ക്യാമ്പയിനുകളുമായി പുറത്തു നിന്നുള്ളവര്‍ ആണ് കലാപത്തെ ആളിക്കത്തിച്ചത് എന്ന് കേരളത്തില്‍ സേവ് ലക്ഷദ്വീപ് ക്യാമ്പയിന്‍ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് അസ്‌കര്‍ അലി പറഞ്ഞു. വധ ഭീഷണി ഉള്ള സാഹചര്യത്തില്‍ കളക്ടറുടെ സുരക്ഷാ വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments