Tuesday, May 30, 2023

HomeNewsIndiaജന്തര്‍മന്തറില്‍ മെഴുകുതിരി കത്തിച്ച്‌ ഗുസ്തി താരങ്ങളുടെ പ്രതിഷേധം

ജന്തര്‍മന്തറില്‍ മെഴുകുതിരി കത്തിച്ച്‌ ഗുസ്തി താരങ്ങളുടെ പ്രതിഷേധം

spot_img
spot_img

ജന്തര്‍മന്തറില്‍ ഗുസ്തി താരങ്ങള്‍ മെഴുകുതിരി കത്തിച്ച്‌ പ്രതിഷേധം തുടങ്ങി.
സമരത്തെ പിന്തുണച്ച്‌ എത്തിയവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

മെയ് 21 വരെ സമരം തുടരുമെന്നും അതിനുള്ളില്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കടുത്ത സമരമുറകളിലേക്ക് കടക്കുമെന്നും ഗുസ്തി തരാം വിനേഷ് ഫോഗട്ട് പറഞ്ഞിരുന്നു.

ഗുസ്തി താരങ്ങളുടെ സമരത്തെ രാജ്യത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള പോരാട്ടമെന്നാണ് വിനേഷ് ഫോഗട്ട് വിശേഷിപ്പിച്ചത്. ദില്ലിയിലെ കനത്ത ചൂടിലും പിന്തുണയ്ക്കാനെത്തിയവര്‍ക്ക് നന്ദി പറഞ്ഞ ഫോഗട്ട് മെയ് 21 വരെ സമരം തുടരുമെന്നും ബ്രിജ് ഭൂഷണെ അതിനകം അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ കടുത്ത സമരമുറകളിലേക്ക് കടക്കുമെന്നും ദില്ലി വളഞ്ഞ് വന്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഫോഗട്ട് പറഞ്ഞു.

അതേസമയം, പോക്സോ അടക്കം ലൈംഗികാതിക്രമ കേസുകളില്‍ പ്രതിയായ ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റുമായ ബ്രിജ്ഭൂഷണെതിരെയുള്ള സമരത്തില്‍ ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി കര്‍ഷകരെത്തി. നൂറ് കണക്കിന് സ്ത്രീകളുള്‍പ്പെടെയുള്ള കര്‍ഷകര്‍ ജന്തര്‍ മന്തറില്‍ നിലയുറപ്പിച്ചു. താരങ്ങള്‍ക് നീതി ലഭിച്ചേ പറ്റുവെന്നും നീതിക്കായി തെരുവില്‍ സമരം ചെയ്യന്ന പെണ്‍കുട്ടികള്‍ ഹരിയാനയുടേത് മാത്രമല്ല രാജ്യത്തിന്റേത് കൂടിയാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത് പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments