Saturday, July 27, 2024

HomeNewsIndiaമൂന്നു വര്‍ഷത്തിനിടെ ആയിരത്തിലേറെ ആക്രമണങ്ങള്‍, പിന്നില്‍ ബി.ജെ.പി: ബംഗളൂരു ആര്‍ച്ച് ബിഷപ്

മൂന്നു വര്‍ഷത്തിനിടെ ആയിരത്തിലേറെ ആക്രമണങ്ങള്‍, പിന്നില്‍ ബി.ജെ.പി: ബംഗളൂരു ആര്‍ച്ച് ബിഷപ്

spot_img
spot_img

ബെംഗളൂരു: മൂന്നു വര്‍ഷത്തിനിടെ ആയിരത്തിലേറെ ആക്രമണങ്ങളാണ് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു നേരെ ഉണ്ടായതെന്ന് ബെംഗളൂരു ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോ.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരുമായി ബന്ധമുള്ള രാഷ്ട്രീയ സംഘങ്ങളാണ് ഇന്ത്യയിലെ ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്ക് എതിരായ ആക്രമണങ്ങള്‍ക്കു പിന്നില്‍. ഈ ആക്രമണങ്ങളെല്ലാം ആസൂത്രിതമായിരുന്നുവെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആര്‍ച്ച് ബിഷപ് വ്യക്തമാക്കി. മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍ക്കു പിന്നില്‍ ആര്‍എസ്എസ്, ബജ്‌റങ് ദള്‍, വിശ്വ ഹന്ദു പരിഷത്ത് (വിഎച്ച്പി) അംഗങ്ങളാണെന്നും ആര്‍ച്ച് ബിഷപ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ക്രിസ്ത്യന്‍ മതവിഭാഗങ്ങളുമായി അടുപ്പം സൃഷ്ടിക്കാന്‍ ബിജെപി വലിയ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ്, ഇന്ത്യയില്‍ ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കു പിന്നില്‍ സംഘപരിവാര്‍ സംഘടനകളുടെ പങ്ക് വെളിപ്പെടുത്തി ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ക്രിസ്ത്യാനികള്‍ക്കെതിരെ സംഘടിതമായ ആക്രമണങ്ങള്‍ നടക്കുന്നുവെന്ന ആരോപണങ്ങള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനു മറുപടിയായാണ് ആര്‍ച്ച് ബിഷപ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ഇതില്‍ 90 ശതമാനം ആക്രമണങ്ങള്‍ക്കും ഒരേ സ്വഭാവമാണ്. മതപരിവര്‍ത്തനം ആരോപിച്ച് പള്ളികളും പ്രാര്‍ഥനാ യോഗം നടക്കുന്ന ഹാളുകളും തകര്‍ക്കുക, പിന്നീട് നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണത്തിന് ഇരകളായവര്‍ക്കെതിരെ കേസെടുക്കുക. ഹിന്ദു ജാഗരണ്‍ മഞ്ച് ഉള്‍പ്പെടെയുള്ള സംഘടനകളും ആര്‍എസ്എസ്, ബജ്‌റങ് ദള്‍, വിഎച്ച്പി തുടങ്ങിയവയുടെ പ്രവര്‍ത്തകരുമാണ് ഈ കേസുകള്‍ക്കു പിന്നിലെ പരാതിക്കാര്‍” ആര്‍ച്ച് ബിഷപ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments