Saturday, July 27, 2024

HomeNewsIndiaതോറ്റ്‌പോയ നാലിടങ്ങളിലും കോണ്‍ഗ്രസിനെ ഉടച്ചുവാര്‍ക്കണമെന്ന് നിര്‍ദേശം

തോറ്റ്‌പോയ നാലിടങ്ങളിലും കോണ്‍ഗ്രസിനെ ഉടച്ചുവാര്‍ക്കണമെന്ന് നിര്‍ദേശം

spot_img
spot_img

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനുണ്ടായ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയാറാക്കി ഹൈക്കമാന്‍ഡ് നിയോഗിച്ച അഞ്ചംഗ സംഘം. റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കി. കേരളം, അസം, ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച റിപ്പോര്‍ട്ടാണ് സോണിയ ഗാന്ധിക്ക് ലഭിച്ചിരിക്കുന്നത്.

കനത്ത തോല്‍വി ഏറ്റുവാങ്ങിയ നാലിടങ്ങളിലും പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കണമെന്ന നിര്‍ദേശമാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് വിലയിരുത്തല്‍. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാനാണ് കമ്മിറ്റി അധ്യക്ഷന്‍. മനീഷ് തിവാരി, വിന്‍സന്റ് പാല, സല്‍മാന്‍ ഖുര്‍ഷിദ്, എസ് ജോതിമണി എന്നിവരാണ് അന്വേഷണ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിച്ചത്. വിശദമായ റിപ്പോര്‍ട്ടാണ് സോണിയ ഗാന്ധി ആവശ്യപ്പെട്ടത്. തോല്‍വി ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.

എന്നാല്‍ യാഥാര്‍ഥ്യത്തെ നാം മനസിലാക്കണം. സാഹചര്യങ്ങളില്‍ മനസിലാക്കിയില്ലെങ്കില്‍ നാം ഒന്നു പഠിക്കില്ലെന്നുമാണ് സോണിയ ഗാന്ധി വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ പറഞ്ഞത്.പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ എം.പിമാരും എം.എല്‍.എമാരുമുള്ള കേരളത്തിലെ തോല്‍വി പാര്‍ട്ടിക്ക് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു.

അസമില്‍ ഭരണവിരുദ്ധ വികാരമുണ്ടായിരുന്നെങ്കിലും അത് വോട്ടാക്കാന്‍കോണ്‍ഗ്രസിന് കഴിയാതെ പോയതോടെ ബി.ജെ.പി അധികാരത്തിലെത്തി. പുതുച്ചേരിയിലും തോല്‍വിയായിരുന്നു ഫലം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments