Saturday, July 27, 2024

HomeNewsIndiaഓക്‌സിജന്‍ സപ്ലേ നിര്‍ത്തി മോക്ക്ഡ്രില്‍ നടത്തി; രോഗികള്‍ നീലനിറത്തിലായി

ഓക്‌സിജന്‍ സപ്ലേ നിര്‍ത്തി മോക്ക്ഡ്രില്‍ നടത്തി; രോഗികള്‍ നീലനിറത്തിലായി

spot_img
spot_img

യു.പി: ഉത്തര്‍പ്രദേശില്‍ കൊവിഡ് രണ്ടംതരംഗം രൂക്ഷമായ ഏപ്രിലില്‍ സ്വകാര്യ ആശുപത്രിയിലെ രോഗികളുടെ അവസ്ഥ അറിയാന്‍ മോക്ക്ഡ്രില്‍ നടത്തി. പടിഞ്ഞാറന്‍ യു.പിയിലെ പേരസ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നു. ഇതുസംബന്ധിച്ച് ആശുപത്രി ഉടമയുടെ ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് സംഭവം വെളിപ്പെടുന്നത്.

എന്നാല്‍ ഓക്‌സിജന്റെ ദൗര്‍ലഭ്യമാണ് മോക്ക്ഡ്രില്‍ നടത്താന്‍ പ്രേരിപ്പിച്ചതെന്ന് ആശുപത്രി ഉടമ വ്യക്തമാക്കി. അഞ്ചു മിനുട്ടുനേരത്തേക്ക് മോക്ഡ്രില്‍ നടത്തിയപ്പോള്‍ 22രോഗികള്‍ ജീവന്‍ നിലനിര്‍ത്താനാകാതെ പ്രയാസപ്പെട്ടു. ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് ഈ രോഗികളുടെ ശരീരം നീലനിറത്തിലായെന്നാണ് ഓഡിയോ പറയുന്നത്. അതേസമയം യു.പി പോലീസ് സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ആശുപത്രി ഉടമ അരിന്‍ജെ ജെയിന്റെ ഓഡിയോ സംഭഷണമാണ് പുറത്തുവന്നിരിക്കുന്നത്. ഓക്‌സിജന്റെ ക്ഷാമം സംബന്ധിച്ച് യു.പി മുഖ്യമന്ത്രിക്ക് വരെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ അപ്പോള്‍ ചികില്‍സയിലുള്ള രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ എത്തിക്കാന്‍ നടപടികളൊന്നും ഉണ്ടായില്ല. തുടര്‍ന്ന് രോഗികളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ തുടങ്ങി.

എന്നാല്‍ പലരോഗികളും ആശുപത്രി വിടാന്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് തങ്ങള്‍ മോക്ക്ഡ്രില്‍ നടത്താന്‍ തീരുമാനിച്ചത്. എത്രരോഗികള്‍ ഓക്‌സിജന്‍ ദൗര്‍ല്ലഭ്യം മൂലം ജീവന്‍ പിടിച്ചുനിര്‍ത്താന്‍ കഴിയാത്തവരുണ്ട് എന്ന് കണക്കുകൂട്ടുകയായിരുന്നു ലക്ഷ്യം. ഏപ്രില്‍ 27ന് രാവിലെ ഏഴുമണിക്ക് രോഗികളൊന്നും അറിയാതെ തന്നെ മോക്ക്ഡ്രില്‍ നടത്തപ്പെട്ടു.

അഞ്ച് മിനുട്ട് നേരത്തേക്ക് ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെച്ചായിരുന്നു മോക്ഡ്രില്‍ നടത്തിയത്. തുടര്‍ന്ന് 22 രോഗികള്‍ ശ്വസിക്കാനാകാതെ നീലനിറത്തിലായെന്നും അങ്ങനെ അവര്‍ മരണപ്പെടുമെന്ന് മനസ്സിലാക്കിയെന്നുമാണ് ഓഡിയോ സംഭഷണത്തില്‍ പറയുന്നത്.

അതേസമയം ആശുപത്രി ഉടമയുടെ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് ആഗ്രാജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എന്‍ സിംഹ് ഇതുസംബന്ധിച്ച് വിശദമായ അന്വോഷണത്തിന് ഉത്തരവിട്ടു. ആശുപത്രി ഉടമ പറയുന്ന ദിവസം പ്രദേശത്ത് ഓക്‌സിജന്റെ ക്ഷാമം കാരണം ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ്‌ ജില്ലാമജിസ്‌ട്രേറ്റിന്റെ വാദം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments