Saturday, July 27, 2024

HomeNewsIndiaമണിപ്പൂര്‍ സംഘര്‍ഷം ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

മണിപ്പൂര്‍ സംഘര്‍ഷം ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

spot_img
spot_img

മണിപ്പൂര്‍; ബിജെപിയുടെ ഡബിള്‍ എഞ്ചിൻ സര്‍ക്കാര്‍ മണിപ്പുരില്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

മണിപ്പൂരില്‍ സംഘര്‍ഷം തുടങ്ങി 45 നാള്‍ പിന്നിടുമ്ബോള്‍ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടാകാത്തത് അതിശയകരമാണ്. പ്രധാനമന്ത്രി മൗനം വെടിയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സംഘര്‍ഷം തുടരുന്ന മണിപ്പൂരിലേക്ക് സര്‍വ്വ കക്ഷി സംഘത്തെ അയക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മണിപ്പൂര്‍ അക്രമങ്ങള്‍ മോദി സര്‍ക്കാരിന്‍റെ പരാജയമാണ് കാണിക്കുന്നതെന്നും കുറ്റപ്പെടുത്തി .കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍ക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്ത്. മണിപ്പൂരിലെ ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയിലും സര്‍ക്കാരിലുമുള്ള വിശ്വാസം നഷ്ടമായതായും സമാധാന ശ്രമങ്ങള്‍ക്കുള്ള ആഹ്വാനം പോലും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം അക്രമങ്ങള്‍ക്ക് പിന്നില്‍ നുഴഞ്ഞ് കയറ്റക്കാരെന്ന് മുഖ്യമന്ത്രി N. ബീരേൻ സിങ് പറഞ്ഞു . അക്രമികളെ കണ്ടെത്താൻ സൈന്യം തെരച്ചില്‍ തുടരുന്നു. പ്രശ്നബാധിത പ്രദേശങ്ങളില്‍ സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 120 പേര്‍ക്കാണ് മണിപ്പൂരിലെ സംഘര്‍ഷത്തില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments