പ്രമുഖ ബാറ്റില്‍ റൊയാല്‍ ഗെയിമായ പബ്ജിയുടെ ഇന്ത്യന്‍ പതിപ്പായ ‘ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ’യെ താത്കാലികമായി നിരോധിച്ചു.
പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ഗെയിം നീക്കം ചെയ്തതായി ക്രാഫ്റ്റണ്‍ അറിയിച്ചു. ഗെയിം കളിക്കാന്‍ സമ്മതിക്കാത്തതിന് 16കാരന്‍ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിന്റെ നീക്കം. നടപടി താത്കാലികമാണെന്നും ഇന്ന് ഗെയിമിന്റെ ഭാവി അറിയാമെന്നുമാണ് വിവരം.
കഴിഞ്ഞ മാസമാണ് 16 വയസുകാരന്‍ അമ്മയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഗെയിമിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രഹാര്‍ എന്ന എന്‍ജിഒ ഹര്‍ജി സമര്‍പ്പിച്ചു. ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ എന്നത് നേരത്തെ രാജ്യം നിരോധിച്ച പബ്ജി തന്നെയാണെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു