Thursday, March 28, 2024

HomeNewsIndiaഇന്ത്യയില്‍ മയക്കുമരുന്ന് ഉപയോഗം കൂടുന്നു, യു എന്‍ റിപ്പോര്‍ട്ട്

ഇന്ത്യയില്‍ മയക്കുമരുന്ന് ഉപയോഗം കൂടുന്നു, യു എന്‍ റിപ്പോര്‍ട്ട്

spot_img
spot_img

തിരുവനന്തപുരം: ഇന്ത്യയില്‍ മയക്കുമരുന്ന് ഉപയോഗം കൂടുന്നതായി റിപ്പോര്‍ട്ട്. ദുരുപയോഗത്തിന് ഇരയായവരില്‍ 13.1 ശതമാനം പേരും 20 വയസ്സിന് താഴെയുള്ളവരാണെന്ന് യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം പ്രോഗ്രാം ഓഫീസര്‍ ബില്ലി ബാറ്റ് വെയര്‍.

ഇത് കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള സാമൂഹിക ഇടപെടലും പ്രതിരോധ സംവിധാനവും കൂടുതല്‍ കര്‍ശനമാക്കേണ്ടതിന്റെ ആവശ്യകതയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ചില്‍ഡ്രന്‍ മാറ്റര്‍-റൈറ്റ് ടു എ ഡ്രഗ് ഫ്രീ ചൈല്‍ഡ്ഹുഡ്’ എന്ന പ്രമേയത്തില്‍ നടക്കുന്ന ആഗോള സമ്മേളനത്തില്‍ ‘കുട്ടികള്‍ക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗവും കുറ്റകൃത്യങ്ങളും; സമൂഹത്തിന്റെ പങ്ക്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ബില്ലി ബാറ്റ് വെയര്‍.

കുട്ടികള്‍ക്കെതിരായ അക്രമം, ചൂഷണം, ലൈംഗിക ദുരുപയോഗം എന്നിവ കാരണം അവരുടെ മാനസിക, ശാരീരികാരോഗ്യം സാരമായി ബാധിക്കുന്നുവെന്ന് ബില്ലി ബാറ്റ് വെയര്‍ പറഞ്ഞു. ഇത് മൂലം മയക്കുമരുന്നിന്റെയും മദ്യപാനത്തിന്റെയും ദുരുപയോഗത്തിലേക്ക് നയിക്കുന്ന അപകടകരമായ സാഹചര്യം വര്‍ധിച്ചിട്ടുന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments