Monday, May 13, 2024

HomeWorldവീണ്ടും ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച്‌ ഉത്തര കൊറിയ

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച്‌ ഉത്തര കൊറിയ

spot_img
spot_img

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച്‌ ഉത്തര കൊറിയ. മേഖലയില്‍ സാന്നിധ്യം ശക്തമാക്കാനുള്ള യു.എസ് നീക്കത്തിന് കടുത്ത സൈനിക പ്രത്യാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമാണ് മിസൈല്‍ വിക്ഷേപണം.

ജപ്പാനും കൊറിയന്‍ ഉപദ്വീപിനുമിടയിലുള്ള സമുദ്രത്തിലാണ് മിസൈല്‍ ചെന്ന് പതിച്ചത്. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം.

കംബോ‍‍ഡിയയില്‍ നടന്ന ത്രിരാഷ്ട്ര ഉച്ചകോടിയില്‍ ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ആണവായുധ പിന്തുണ ഉള്‍പ്പെടെ എല്ലാ സഹായവും വാഗ്ദാനം ചെയ്ത നടപടിയില്‍ അമേരിക്കയ്ക്ക് ദുഃഖിക്കേണ്ടി വരുമെന്ന് ഉത്തര കൊറിയ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആണവ മിസൈല്‍ വിക്ഷേപണത്തിന് സമാനമായ പരീക്ഷണമാണ് നടത്തിയതെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടു. വിക്ഷേപണത്തെ യുഎസും ദക്ഷിണ കൊറിയയും ജപ്പാനും അപലപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments