Tuesday, April 16, 2024

HomeNewsKeralaശിവശങ്കറിന്റെ അറസ്റ്റിൽ ആശങ്കയില്ല, അയാളുമായി പാര്‍ട്ടിക്ക് ബന്ധമില്ല: എം.വി ഗോവിന്ദന്‍

ശിവശങ്കറിന്റെ അറസ്റ്റിൽ ആശങ്കയില്ല, അയാളുമായി പാര്‍ട്ടിക്ക് ബന്ധമില്ല: എം.വി ഗോവിന്ദന്‍

spot_img
spot_img

തിരുവനന്തപുരം: ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തതില്‍ പാര്‍ട്ടിക്ക് ആശങ്കയില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

ശിവശങ്കറും പാര്‍ട്ടിയും തമ്മില്‍ ബന്ധമില്ല. ഇതാദ്യമായിട്ടല്ലല്ലോ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതെന്നും എം.വി ഗോവിന്ദന്‍ ചോദിച്ചു.

ആകാശ് തില്ലങ്കേരി വിഷയത്തിലും എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. ഇതൊക്കെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കൃത്യമായി കൈകാര്യം ചെയ്യാനറിയാം. ക്രിമിനല്‍ സംഘങ്ങളുടെ ഭാഗമാണ് അവര്‍. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പൊലീസ് പിടിച്ചോളുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ ജാഗ്രതയാവാം എന്നാല്‍ അതീവ ജാഗ്രത വേണ്ടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. നേരത്തെ ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങളില്‍ പാര്‍ട്ടി പ്രതികരിച്ച്‌ കഴിഞ്ഞെന്നും ഇനി പ്രസ്താവനയുണ്ടാവില്ലെന്നും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments