Tuesday, March 19, 2024

HomeNewsKeralaക്യാമറ സ്ഥാപിക്കാന്‍ സാവകാശം തരണം, ഇല്ലെങ്കില്‍ സര്‍വീസ് നിര്‍ത്തും; ബസുടമകള്‍

ക്യാമറ സ്ഥാപിക്കാന്‍ സാവകാശം തരണം, ഇല്ലെങ്കില്‍ സര്‍വീസ് നിര്‍ത്തും; ബസുടമകള്‍

spot_img
spot_img

തിരുവനന്തപുരം: സ്വകാര്യ ബസിന്റെ മുന്നിലും പിന്നിലും ക്യാമറ സ്ഥാപിക്കണമെന്ന നിര്‍ദേശത്തിനെതിരെ ബസ് ഉടമകള്‍.

ഫെബ്രുവരി 28-നകം കാമറ വയ്ക്കണമെന്നത് അപ്രായോഗികമാണെന്നും അനുകൂല നടപടിയില്ലെങ്കില്‍ സര്‍വീസുകള്‍ മാര്‍ച്ച്‌ ഒന്നു മുതല്‍ നിര്‍ത്തി വയ്ക്കുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനെസേഷന്‍ വ്യക്തമാക്കി.

കാമറക്കുവേണ്ടി പണം ചിലവാക്കാനുള്ള സാമ്ബത്തിക സ്ഥിതി നിലവിലില്ല. ബസിന്റെ ടെസ്റ്റ് വരുന്നതിന് മുന്നോടിയായി കാമറകള്‍ വയ്ക്കാം. ഒരുമിച്ച്‌ ഇത്രയധികം ബസുകള്‍ സിസിടിവി സ്ഥാപിക്കുമ്ബോള്‍ നിലവാരമുള്ള കാമറകള്‍ ലഭ്യമാകില്ലെന്നും ബസുടമകള്‍ വ്യക്തമാക്കി.

അടുത്തിടെയാണ് ഓരോ ബസിനും 30,000 രൂപ നികുതി ഉള്‍പ്പെടെ അടച്ചത്. ഇനി പത്ത് ദിവസത്തിനുള്ളില്‍ ക്യാമറ സ്ഥാപിക്കണമെന്ന് ബുദ്ധിമുട്ടാണ്. പിന്നിലും മുന്നിലും ക്യാമറ സ്ഥാപിക്കാന്‍ ഏകദേശം 25,000 രൂപ വേണ്ടിവരും. മുഴുവന്‍ തുകയും സര്‍ക്കാരിന്റെ റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments