Saturday, July 27, 2024

HomeNewsKeralaകുഞ്ഞ് നിര്‍വാനിന്റെ മരുന്നിന് 11 കോടി സഹായവുമായി അജ്ഞാതന്‍; ഇനി വേണ്ടത് 80 ലക്ഷം രൂപ

കുഞ്ഞ് നിര്‍വാനിന്റെ മരുന്നിന് 11 കോടി സഹായവുമായി അജ്ഞാതന്‍; ഇനി വേണ്ടത് 80 ലക്ഷം രൂപ

spot_img
spot_img

കൊച്ചി: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അപൂര്‍വ ജനിതക രോഗം സ്ഥിരീകരിച്ച ഒന്നര വയസ്സുകാരന്‍ നിര്‍വാനിന് വിദേശത്തുനിന്നും അപ്രതീക്ഷിത സഹായം.

പതിനൊന്ന് കോടിയലധികം (1.4 മില്യന്‍ ഡോളര്‍) രൂപയാണ് നിര്‍വാന്‍ സാരംഗ് എന്ന ഒന്നര വയസ്സുകാരന്റെ ചികിത്സയ്ക്ക് ധനസഹായം സ്വരൂപിക്കാന്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് വിദേശത്തുനിന്നുള്ള പേരു വെളിപ്പെടുത്താത്ത വ്യക്തി നല്‍കിയത്.

ഇതോടെ, നിര്‍വാണിന്റെ ചികിത്സാ സഹായ നിധിയില്‍ 16 കോടിയിലധികം രൂപയായി. ഇനി മരുന്നിനായി കണ്ടെത്തേണ്ടത് 80 ലക്ഷം രൂപയാണ്

തന്നേക്കുറിച്ചുള്ള ഒരു വിവരവും പുറത്തുവിടരുതെന്ന നിര്‍ദേശത്തോടെയാണ് ഇദ്ദേഹം പണം നല്‍കിയിരിക്കുന്നത്. നിര്‍വാനിന്റെ മാതാപിതാക്കള്‍ക്കുപോലും ഇദ്ദേഹത്തെക്കുറിച്ച്‌ യാതൊരു വിവരവുമില്ല. പ്രശസ്തിയുടെ ആവശ്യമില്ലെന്നും കുഞ്ഞ് നിര്‍വാന്‍ എങ്ങിനെയെങ്കിലും രക്ഷപ്പെടണമെന്നു മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞിരുന്നുവെന്നാണ് ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്ഫോം അറിയിച്ചത്.

നിര്‍വാന്റെ ചികിത്സയ്ക്ക്17.5 കോടിയിലേറെ ചെലവ് വരുന്ന സോള്‍ജന്‍സ്മ എന്ന ഒറ്റത്തവണ ജീന്‍ മാറ്റിവയ്ക്കലിന് ഉപയോഗിക്കുന്ന മരുന്നാണ് വേണ്ടത്. അമേരിക്കയില്‍നിന്നാണ് മരുന്ന് എത്തിക്കേണ്ടത്. ഇതിനായി കുട്ടിയുടെ മാതാപിതാക്കള്‍ സുമനസ്സുകളുടെ സഹായം തേടിയിരുന്നു. എസ്‌എംഎ ടൈപ്പ് 2 രോഗബാധിതനായ കുഞ്ഞിന് ഏഴ് മാസത്തിനകം കുത്തിവയ്പ് ആവശ്യമാണ്.

മുംബൈയില്‍ എന്‍ജിനീയര്‍മാരാണ് നിര്‍വാന്റെ പിതാവ് കൂറ്റനാട് മലാലത്ത് വീട്ടില്‍ സാരംഗ് മേനോനും മാതാവ് അദിതി നായരും. മകന് എസ്‌എംഎ സ്ഥിരീകരിച്ചതോടെ ഇവര്‍ ജോലിയില്‍ നിന്ന് അവധിയെടുത്തു. ഒരു വയസ്സായിട്ടും ഇരിക്കാനും എഴുന്നേല്‍ക്കാനും മകന്‍ മടികാണിച്ചതോടെയാണു രക്ഷിതാക്കള്‍ വിദഗ്ധ പരിശോധന നടത്തിയത്. ജനുവരി 5നണു കുഞ്ഞിന് എസ്‌എംഎ ടൈപ്പ് 2 ആണെന്നു സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നിന്ന് 17.4 കോടി രൂപ വിലയുള്ള മരുന്ന് എത്തിക്കണം. രണ്ടു വയസ്സിനു മുന്‍പു മരുന്നു നല്‍കണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments