Sunday, March 26, 2023

HomeNewsKeralaആശുപത്രിയില്‍ ആക്രമണം; ഡോക്ടര്‍ക്ക് ഗുരുതര പരിക്ക്

ആശുപത്രിയില്‍ ആക്രമണം; ഡോക്ടര്‍ക്ക് ഗുരുതര പരിക്ക്

spot_img
spot_img

കോഴിക്കോട്: നഗരത്തിലെ ആശുപത്രിയില്‍ രാത്രിയുണ്ടായ ആക്രമണത്തില്‍ ഡോക്ടര്‍ക്ക് ഗുരുതര പരിക്ക്. മുതിര്‍ന്ന കാര്‍ഡിയോളജിസ്റ്റ് ഡോ.പി.കെ. അശോകനാണ് (59) പരിക്കേറ്റത്. ബാങ്ക് റോഡിലെ ഫാത്തിമ ആശുപത്രിയിലാണ് രോഗിയുടെ ബന്ധുക്കളെന്ന് കരുതുന്നവര്‍ ആക്രമണം നടത്തിയത്. ഇവിടെ ചികിത്സയിലിരുന്ന കുന്ദമംഗലം സ്വദേശിനിയുടെ ബന്ധുക്കള്‍ ആക്രമിച്ചതായാണ് പരാതി. ഡോക്ടറെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്തു.

പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീ കഴിഞ്ഞ ദിവസം പനി ബാധിച്ച്‌ ആശുപത്രിയിലെത്തിയപ്പോള്‍ കുഞ്ഞിനെ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ സ്ത്രീയുടെ നില മെച്ചപ്പെട്ട് മുറിയിലേക്കു മാറ്റിയെങ്കിലും ബന്ധുക്കള്‍ ആശങ്കയറിയിച്ചപ്പോള്‍ സി.ടി സ്കാന്‍ ചെയ്തെന്നും അതിന്റെ റിപ്പോര്‍ട്ട് വൈകിയപ്പോള്‍ ആശുപത്രിയില്‍ തര്‍ക്കമുണ്ടായെന്നുമാണ് പറയുന്നത്.

നഴ്സുമാരുടെ മുറിയുടെ ചില്ല് ചിലര്‍ അടിച്ച്‌ പൊട്ടിച്ചു. സ്ത്രീയെ മറ്റൊരു ആശുപത്രിക്ക് മാറ്റാന്‍ ശ്രമം നടത്തുന്നതിനിടെ രാത്രി എട്ടോടെ ഡോ. അശോകന്‍ ഏഴാം നിലയിലുള്ള രോഗിയുടെ മുറിയുടെ അടുത്തെത്തിയപ്പോള്‍ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഡോ. അശോകന്റെ ഭാര്യ ഡോ. അനിത അശോകനാണ് സ്ത്രീയെ ചികിത്സിച്ചിരുന്നത്.

ചില്ല് പൊട്ടിച്ചതറിഞ്ഞ് എത്തിയ പൊലീസ് സംഭവം അന്വേഷിക്കുന്നതിനിടെ ഡോക്ടറുടെ മുഖത്ത് ഇടിച്ചെന്നാണ് പരാതി. രക്തത്തില്‍ കുളിച്ച്‌ കുഴഞ്ഞുവീണ ഡോക്ടറെ പൊലീസ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, സ്ത്രീയുടെ സ്ഥിതി മോശമാണെന്നും സ്കാന്‍ റിപ്പോര്‍ട്ട് തന്നില്ലെന്നും വിവരങ്ങള്‍ മറച്ചുവെക്കുകയാണെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു. സ്ത്രീയെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments