Thursday, April 25, 2024

HomeNewsKeralaമോദിയുടെ കേരള സന്ദര്‍ശത്തിനിടെ ചാവേര്‍ ആക്രമണം നടത്തുമെന്ന് ഭീഷണിക്കത്ത്: ചോദ്യം ചെയ്ത് പൊലീസ്

മോദിയുടെ കേരള സന്ദര്‍ശത്തിനിടെ ചാവേര്‍ ആക്രമണം നടത്തുമെന്ന് ഭീഷണിക്കത്ത്: ചോദ്യം ചെയ്ത് പൊലീസ്

spot_img
spot_img

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ കേരള സന്ദര്‍ശത്തിനിടെ ചാവേര്‍ ആക്രമണം നടത്തും എന്ന കത്ത് താന്‍ എഴുതിയതല്ല എന്ന് നടുമുറ്റത്തില്‍ ജോസഫ് ജോണും കുടുംബവും.

നടുമുറ്റത്തില്‍ ജോസഫ് ജോണ്‍ എന്ന പേരില്‍ ആണ് ഭീഷണിക്കത്ത് വന്നിരുന്നത്. എന്നാല്‍ തന്റെ പിതാവല്ല ഇതിന് പിന്നില്‍ എന്നാണ് ജോസഫ് ജോണിന്റെ മകള്‍ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മകളുടെ പ്രതികരണം.

ജോസഫ് ജോണ്‍ എന്നയാളുടെ പേരിലാണ് കത്ത് എഴുതിയിരിക്കുന്നത്. കത്ത് പുറത്ത് വന്നത് മുതല്‍ അദ്ദേഹവും കുടുംബവും ഭീതിയിലാണ്

അത് തന്റെ അച്ഛന്‍ എഴുതിയ കത്തല്ല എന്നും അങ്ങനെ ഒരു കത്ത് തങ്ങള്‍ക്ക് എഴുതേണ്ട കാര്യമില്ല എന്നുമാണ് ഇവര്‍ പറയുന്നത്. പ്രധാനമന്ത്രിയെ കൊല്ലും എന്ന് പറഞ്ഞിട്ട് ഞങ്ങള്‍ക്ക് ഒന്നും കിട്ടാനില്ല. ആളൊരു സീനിയര്‍ സിറ്റിസണ്‍ ആണ്. ഞങ്ങള്‍ മനസാ വാചാ അറിയാത്ത കാര്യങ്ങള്‍ ഒരു കള്ളക്കത്തില്‍ എഴുതുമ്ബോള്‍ ജനങ്ങള്‍ അത് വിശ്വസിക്കുകയാണ് എന്നും മകള്‍ പറഞ്ഞു.

‘അയാള്‍ക്ക് പണ്ട് തൊട്ടെ ശത്രുതയാണ്. എല്ലാവര്‍ക്കും കത്തെഴുതുക എന്നതൊക്കെയാണ് പണി. ഈയിടക്ക് കഴിഞ്ഞ ആഴ്ച ഒരു പ്രശ്‌നമുണ്ടായിരുന്നു അച്ഛനുമായിട്ട്. അന്ന് കാണിച്ച്‌ തരാം എന്നൊക്കെ പറഞ്ഞ് വെല്ലുവിളിച്ചിരുന്നു’ എന്നും മകള്‍ പറയുന്നു. പ്രധാനമന്ത്രിക്ക് ഭീഷണി കത്ത് എഴുതിയിട്ടില്ല എന്നാണ് ജോസഫ് ജോണും പറയുന്നത്. പൊലീസുകാര്‍ അന്വേഷിച്ച്‌ എത്തിയിരുന്നു എന്നും തന്റെ നിരപരാധിത്വം അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

സംശയമുള്ള ആളുടെ കൈയക്ഷരവും ഈ കൈയക്ഷരവും സാമ്യമുണ്ട് എന്നാണ് ജോസഫ് പറയുന്നത്. ഈ മാസം പതിനേഴിന് ആണ് പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ട് ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ഭീഷണിക്കത്ത് ലഭിച്ചത്. കത്ത് എഡിജിപി ഇന്റലജന്‍സിന് കൈമാറുകയും ചെയ്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments