Saturday, July 27, 2024

HomeNewsKeralaകേരളം അടുത്ത തവണ ബി.ജെ.പി ഭരിക്കുമെന്ന് പിസി ജോര്‍ജ്

കേരളം അടുത്ത തവണ ബി.ജെ.പി ഭരിക്കുമെന്ന് പിസി ജോര്‍ജ്

spot_img
spot_img

കോട്ടയം: കേരളത്തില്‍ അടുത്ത തവണ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജനപക്ഷം നേതാവും മുന്‍ എം.എല്‍.എയുമായ പി സി ജോര്‍ജ്.

അതേസമയം തന്റെ ബി.ജെ.പി പ്രവേശനത്തെ കുറിച്ച്‌ ഇപ്പോള്‍ പറയാനാകില്ലെന്നും പി.സി ജോര്‍ജ്ജ് വ്യക്തമാക്കി. വിക്ടര്‍ ടി തോമസിന്റെ ബി.ജെ.പി പ്രവേശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘കേരളം അടുത്ത തവണ ബി.ജെ.പിയുടെ കൈകളിലേക്ക് പോകും. ഞാന്‍ ബി.ജെ.പിയില്‍ പോകുമോയെന്ന് പറയാറായിട്ടില്ല. എന്റെ കാര്യം ഞാന്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. നിങ്ങളെ അറിയിച്ചിട്ടേ ബി.ജെ.പിയിലേക്ക് പോകൂ.’ പി സി ജോര്‍ജ് പറഞ്ഞു.

വിക്ടര്‍ ടി തോമസിന്റെ ബിജെപി പ്രവേശനം നേരത്തെ പ്രതീക്ഷിച്ചിരുന്നുവെന്നും നാളെ ക്രൈസ്തവ നേതാക്കള്‍ മാത്രമല്ല, കൂട്ടത്തോടെ ആളുകള്‍ ബിജെപിയിലേക്ക് ചേക്കേറുമെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി വിട്ട കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് വിക്ടര്‍ ടി തോമസ് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറില്‍ നിന്ന് അംഗത്വം സ്വീകരിച്ചിരുന്നു. വിക്ടര്‍ ജോണി നെല്ലൂരിന്റെ എന്‍പിപിയിലേക്ക് പോകുമെന്ന പ്രചരണം ശക്തമായിരിക്കെയാണ് അദ്ദേഹം നേരിട്ട് ബിജെപിയില്‍ ചേര്‍ന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments