Saturday, July 27, 2024

HomeNewsKeralaകേരള കോണ്‍ഗ്രസ് നേതാവ് വിക്ടര്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു

കേരള കോണ്‍ഗ്രസ് നേതാവ് വിക്ടര്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു

spot_img
spot_img

യുഡി എഫ് പത്തനംതിട്ട ജില്ലാ ചെയര്‍മാനായിരുന്ന വിക്ടര്‍ ടി തോമസ് ബിജെപിയില്‍ ചേര്‍ന്നു.

പ്രകാശ് ജാവേദ്ക്കര്‍ അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷമാണ് അംഗത്വം സ്വീകരിച്ചത്. വിക്ടറിനെ ബിജെപി നേതാക്കള്‍ കൊച്ചിയിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കേരളാ കോണ്‍ഗ്രസിലെ സ്ഥാനങ്ങളും യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും വിക്ടര്‍ രാജിവച്ചത്.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.
വിക്ടര്‍ ടി തോമസ് ജോണി നെല്ലൂരിന്റെ എന്‍പിപിയിലേക്ക് പോകുമെന്ന പ്രചരണം ശക്തമായിരുന്നു. എന്നാല്‍ അദ്ദേഹം നേരിട്ട് ബിജെപിയില്‍ ചേരാനാണ് തീരുമാനിച്ചത്.

കേരള കോണ്‍ഗ്രസ് (ജോസഫ്) പത്തനംതിട്ട ജില്ല പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എന്നീ ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. യുഡിഎഫ് നേതാക്കള്‍ തന്നെ കാലുവാരി തോല്‍പ്പിച്ചെന്നും പാര്‍ട്ടിയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി ആണ് താനെന്നും രാജിക്ക് പിന്നാലെ അദ്ദേഹം പ്രതികരിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments