Thursday, June 1, 2023

HomeNewsKeralaബിജെപി കേരളത്തില്‍ ഭരണം പിടിക്കുമെന്ന് പ്രധാനമന്ത്രി

ബിജെപി കേരളത്തില്‍ ഭരണം പിടിക്കുമെന്ന് പ്രധാനമന്ത്രി

spot_img
spot_img

കൊച്ചി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേതിന് സമാനമായ നേട്ടം ബിജെപി കേരളത്തില്‍ ആവര്‍ത്തിക്കുമെന്നും ഭാവിയില്‍ ഭരണം പിടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.ബിജെപി സംഘടിപ്പിച്ച “യുവം 2023′ കോണ്‍ക്ലേവില്‍ സംസാരിക്കവേയാണ് മോദി ഈ പ്രസ്താവന നടത്തിയത്. സിപിഎം, കോണ്‍ഗ്രസ് എന്നിവര്‍ ചേര്‍ന്ന് യുവാക്കളുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയെന്നും ചിലര്‍ക്ക് സ്വര്‍ണക്കടത്തിലാണ് ശ്രദ്ധയെന്നും മോദി പറഞ്ഞു.

അധികാരത്തിലിരിക്കുന്നവര്‍ യുവാക്കളുടെ ഭാവി വച്ച്‌ കളിക്കുന്നുവെന്നും ഇത്തരക്കാര്‍ക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കണമെന്നും മോദി പ്രസ്താവിച്ചു. ഗോവയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേതിനും സമാനമായി കേരളത്തിലും ബിജെപി അധികാരം പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014 വരെ രാജ്യത്ത് നിരാശയുടെ അന്തരീക്ഷമായിരുന്നു. എന്നാല്‍ ഇന്ന് രാജ്യം അമൃത കാലത്തിലൂടെയാണ് മുന്നേറുന്നത്. ബിജെപി രാജ്യത്ത് വികസനം കൊണ്ടുവന്നു. ഒരു കാലത്ത് ഇന്ത്യയെ കണക്കാക്കിയിരുന്നത് ഏറ്റവും ദുര്‍ബലമായ സമ്ബദ് വ്യവസ്ഥയായിട്ടാണ്. ഇന്ന് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്ബദ് വ്യവസ്ഥയായി ആണ് ഇന്ത്യയെ ലോകം കാണുന്നത്.

സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി ബിജെപി സര്‍ക്കാര്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നു. കേരളത്തിലെ സര്‍ക്കാരിന് പക്ഷേ യുവാക്കള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കാനുള്ള താല്‍പര്യമില്ലന്നും മോദി പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments