Wednesday, June 7, 2023

HomeNewsKeralaരാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ നാളെ പ്രധാനമന്ത്രി നാടിനു സമര്‍പ്പിക്കും

രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ നാളെ പ്രധാനമന്ത്രി നാടിനു സമര്‍പ്പിക്കും

spot_img
spot_img

തിരുവനന്തപുരം: രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോയായ കൊച്ചി വാട്ടര്‍ മെട്രോ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും.

ഹൈക്കോടതി-വൈപ്പിന്‍ ടെര്‍മിനലുകള്‍, വൈറ്റില-കാക്കനാട്‌ ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ആദ്യഘട്ട സര്‍വീസാണ്‌ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യുന്നത്‌. 26 നു പൊതുജനങ്ങള്‍ക്കായി സര്‍വീസ്‌ ആരംഭിക്കും.
ഗതാഗതക്കുരുക്കില്‍പ്പെടാതെ 20 മിനിറ്റില്‍ താഴെ സമയം കൊണ്ട്‌ ഹൈക്കോര്‍ട്ട്‌ ടെര്‍മിനലില്‍നിന്ന്‌ വൈപ്പിന്‍ ടെര്‍മിനലില്‍ എത്താനാകും. വൈറ്റിലയില്‍ നിന്ന്‌ വാട്ടര്‍ മെട്രോയിലൂടെ 25 മിനിറ്റിനകം കാക്കനാടും എത്താം. കുറഞ്ഞ നിരക്കില്‍ സുരക്ഷിത യാത്രയാണ്‌ ശീതികരിച്ച ബോട്ടുകളില്‍ യാത്രക്കാരെ കാത്തിരിക്കുന്നത്‌.

കുറഞ്ഞ ടിക്കറ്റ്‌ നിരക്ക്‌ 20 രൂപ. സ്‌ഥിരം യാത്രികര്‍ക്കായി പ്രതിവാര, പ്രതിമാസ പാസുകളുമുണ്ട്‌. കൊച്ചി വണ്‍ കാര്‍ഡ്‌ ഉപയോഗിച്ച്‌ കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വണ്‍ ആപ്പ്‌ വഴി ഡിജിറ്റലായും ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാം.


ടെര്‍മിനലുകളും ബോട്ടുകളും ഭിന്നശേഷി സൗഹൃദമാണ്‌. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലും ഒരേ ലെവലില്‍ നില്‍ക്കാനുതകുന്ന ഫ്‌ളോട്ടിങ്‌ പോണ്ടൂണുകള്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രത്യേകതയാണ്‌. വാട്ടര്‍ മെട്രോ സര്‍വീസിനായി ഉപയോഗിക്കുന്ന ഇലക്‌ട്രിക്‌-ഹൈബ്രിഡ്‌ ബോട്ടുകള്‍ ഇതിനകം രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്‌.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments