Thursday, April 18, 2024

HomeNewsKeralaസ്വപ്നക്കെതിരെ എം.വി. ഗോവിന്ദന്‍ കോടതിയിലെത്തി പരാതി നല്‍കും

സ്വപ്നക്കെതിരെ എം.വി. ഗോവിന്ദന്‍ കോടതിയിലെത്തി പരാതി നല്‍കും

spot_img
spot_img

തളിപ്പറമ്ബ്: സ്വപ്ന സുരേഷിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തളിപ്പറമ്ബ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരായി പരാതി നല്‍കും.

ചൊവ്വാഴ്ച ഉച്ചക്ക് 2.30ഓടെയാണ് ഹാജരാവുക. നേരത്തെ ഇതേ പ്രശ്നത്തില്‍ സി.പി.എം തളിപ്പറമ്ബ് ഏരിയ സെക്രട്ടറി കെ. സന്തോഷ് നല്‍കിയ പരാതിയിലെടുത്ത കേസില്‍ തളിപ്പറമ്ബ് പൊലീസ് തയാറാക്കിയ എഫ്.ഐ.ആര്‍ ഹൈകോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണ് എം.വി. ഗോവിന്ദന്‍ കോടതിയില്‍ നേരിട്ട് ഹാജരായി പരാതി നല്‍കുന്നത്.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ താന്‍ ഉന്നയിച്ച കാര്യങ്ങളില്‍നിന്ന് പിന്മാറാന്‍ എം.വി. ഗോവിന്ദന്‍ കടമ്ബേരി സ്വദേശി വിജേഷ് പിള്ള വഴി 30 കോടി വാഗ്ദാനം ചെയ്തെന്ന് സ്വപ്ന സുരേഷ് സമൂഹമാധ്യമം വഴി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് അഡ്വ. നിക്കോളാസ് ജോസഫ് മുഖേന എം.വി. ഗോവിന്ദന്‍ നേരിട്ട് കോടതിയില്‍ ഹാജരായി പരാതി നല്‍കുന്നത്. തനിക്ക് ഇക്കാര്യത്തില്‍ ഒന്നും ഒളിക്കാനില്ലെന്നും നിയമത്തിന്റെ വഴിയില്‍ ഏതറ്റം വരെയും പോകുമെന്നും ആരോപണമുയര്‍ന്നപ്പോള്‍തന്നെ എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേരിട്ട് കോടതിയെ സമീപിക്കുന്നത്. ക്രിമിനല്‍ കേസിനു പുറമെ തളിപ്പറമ്ബ് മുന്‍സിഫ് കോടതിയില്‍ ഉടന്‍തന്നെ നഷ്ടപരിഹാരക്കേസും എം.വി. ഗോവിന്ദന്‍ ഫയല്‍ ചെയ്യും.

മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മറ്റ് മന്ത്രിമാര്‍ക്കും എതിരെ നിരവധി ആരോപണങ്ങള്‍ വിവിധ ഘട്ടത്തില്‍ സ്വപ്ന സുരേഷ് ഉയര്‍ത്തിയിരുന്നെങ്കിലും ഇതുവരെ ആരും പരാതി നല്‍കിയിരുന്നില്ല

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments