Saturday, July 27, 2024

HomeNewsKeralaകേരളാ കോണ്‍ഗ്രസ് തിരിച്ചെത്തണമെന്നാണ് ആഗ്രഹം ; ചെന്നിത്തലക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി മുരളീധരനും

കേരളാ കോണ്‍ഗ്രസ് തിരിച്ചെത്തണമെന്നാണ് ആഗ്രഹം ; ചെന്നിത്തലക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി മുരളീധരനും

spot_img
spot_img

കോഴിക്കോട്: കെപിസിസി ലീ‍ഡേഴ്സ് മീറ്റിന് പിന്നാലെ യുഡിഎഫ് വിട്ടവരെ തിരികെയെത്തിച്ച്‌ മുന്നണി വിപുലീകരണത്തിന് ശ്രമവുമായി കോണ്‍ഗ്രസ് .

ആദ്യ ലക്ഷ്യം കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിനെ മുന്നണിയിലേക്ക് തിരികെയെത്തിക്കലാണ്. ജോസ് മടങ്ങിവന്നാല്‍ നല്ലതെന്ന ചെന്നിത്തല നടത്തിയ പ്രതികരണത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കുകയാണ് കെ മുരളീധരനും. കേരള കോണ്‍ഗ്രസ്‌ അടക്കമുള്ളവര്‍ മുന്നണിയില്‍ തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്ന് കെ മുരളീധരന്‍ എംപി വ്യക്തമാക്കി. ‘തെറ്റിദ്ധാരണയുടെ പുറത്താണ് ഇവരെല്ലാം വിട്ടുപോയത്. അവരെല്ലാം തിരികെവരണമെന്നാണ് കരുതുന്നത്. പക്ഷേ മുന്നണിയില്‍ ഇക്കാര്യം ചര്‍ച്ചയായിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. യുഡിഎഫിന് ഒപ്പമുളള മുസ്ലിം ലീഗിനെ സിപിഎം പുകഴ്ത്തുന്നതില്‍ എതിര്‍പ്പില്ല. പക്ഷേ മുസ്‌ലിം ലീഗിനെ പുകഴ്ത്തി മുന്നണിയില്‍ വിഭാഗീയത ഉണ്ടാക്കാമെന്ന സിപിഎം മോഹം വിലപ്പോകില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.

ഒരിടവേളക്ക് ശേഷം കേരളാ കോണ്‍ഗ്രസ് എം വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളിലിടം നേടുകയാണ്. ക്രിസ്ത്യന്‍ വോട്ടു ബാങ്കുകളിലെ ചോര്‍ച്ച തടയുകയും യുഡിഎഫ് മുന്നണി വിപുലീകരണവുമാണ് കോണ്‍ഗ്രസ് നിലവില്‍ ലക്ഷ്യമിടുന്നത്. പാര്‍ട്ടി വിട്ടവരും മുന്നണി വിട്ടവരുമെല്ലാം തിരിച്ചുവന്നാല്‍ സ്വീകരിക്കണമെന്ന പൊതു അഭിപ്രായമാണ് വയനാട്ടില്‍ നടന്ന കെപിസിസിയുടെ ലീ‍ഡേഴ്സ് മീറ്റില്‍ ഉണ്ടായത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments