Saturday, July 27, 2024

HomeNewsKeralaമകൾ മരിച്ച വിവരം മതപഠനശാല മറച്ചുവച്ചതായി റഹ്മത്ത് ബീവി

മകൾ മരിച്ച വിവരം മതപഠനശാല മറച്ചുവച്ചതായി റഹ്മത്ത് ബീവി

spot_img
spot_img

തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിലെ 17കാരി മരണപ്പെട്ട സംഭവത്തില്‍ സ്ഥാപന അധികൃതര്‍ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി അസ്മിയയുടെ ഉമ്മ.

അസ്മിയയെ കൂട്ടിക്കൊണ്ടുപോകാനായി മതപഠനശാലയിലെത്തിയപ്പോള്‍ അസ്മിയ ആത്മഹത്യ ചെയ്ത വിവരം മറച്ചുവച്ചു. കുട്ടിക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകാനാണ് സ്ഥാപന അധികൃതര്‍ പറഞ്ഞതെന്നും ഉമ്മ റഹ്മത്ത് ബീവി പറഞ്ഞു. സ്ഥാപനത്തിലെ അധ്യാപിക അസ്മിയയെ നന്നാകില്ലെന്ന് പറഞ്ഞ് ശപിച്ചിരുന്നതായും ഉമ്മ വെളിപ്പെടുത്തി. സംസാരത്തിന്റെ പേരില്‍ അധ്യാപിക അസ്മീയയെ നിരന്തരം ശകാരിച്ചു. നന്നാകില്ലെന്ന് പ്രാകി, സഹപാഠികളില്‍ നിന്ന് മാറ്റിയിരുത്തിരുന്നതായും ഇവര്‍ ആരോപിച്ചു.

അസ്മിയയുടെ മരണത്തിന് പിന്നാലെ ബാലരാമപുരത്തെ അല്‍ അമാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. ഇതിന്റെ ഭാഗമായി 17കാരിയുടെ മരണത്തില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. ബാലരാമപുരം അല്‍ അമീന്‍ മത വിദ്യഭ്യാസ സ്ഥാപത്തിലേക്കായിരുന്നു ഡിവൈഎഫ്‌ഐ മാര്‍ച്ച്‌. സംഭവം വലിയ വിവാദവുമായ സാഹചര്യത്തിലാണ് ബാലാവാകശാ കമ്മീഷന്‍ ചെയര്‍മാന്‍ കെവി മനോജ് കുമാര്‍ തെളിവെടുപ്പിനായെത്തിയത്.

മതപഠനശാല കൃത്യമായ പ്രവര്‍ത്തന രേഖകള്‍ ഹാജരാക്കായിട്ടില്ലെന്ന് ബാലാവകാശ കമ്മീഷന്‍. കമ്മീഷന്‍ മതപഠനശാലയില്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയ കമ്മീഷന്‍ ഉടന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും.

അസ്മിയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബന്ധക്കുള്‍. എന്നാല്‍ ഈ സ്ഥാപനത്തിലെ മറ്റ് കുട്ടികളില്‍ നിന്ന് ഇത്തരം പരാതികള്‍ ലഭിച്ചിട്ടില്ല. അസ്മിയയുടെ അനുഭവം ഇല്ലെന്നാണ് സഹപാഠികള്‍ അന്വേഷണസംഘത്തെ അറിയിച്ചത്. അതിനാല്‍ ഇക്കാര്യം ഉള്‍പ്പെടെ പരിശോധിച്ച്‌ വിശദമായി അന്വേഷിക്കാനാണ് 13 അംഗ സംഘത്തിന്‍റെ തീരുമാനം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments