കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ രവി പൂജാരി കുറ്റം സമ്മതിച്ചു. സംഭവത്തില്‍ ഇയാള്‍ക്കു പുറമേ കൂടുതല്‍ പേര്‍ പ്രതികളാകും. മംഗളൂരു, കാസര്‍കോട് മേഖലകളിലെ ഗൂണ്ടാസംഘങ്ങള്‍ക്കും വെടിവയ്പ്പില്‍ പങ്കെന്ന് രവി പൂജാരി വെളിപ്പെടുത്തി.
ബ്യൂ!ട്ടിപാര്‍ലര്‍ ഉടമ ലീന മരിയ പോളിനെക്കുറിച്ചുള്ള വിവരം ശേഖരിച്ചത് ഇവരിലൂടെയെന്നും ലീനയെ ഫോണില്‍ വിളിച്ചെന്നും െ്രെകംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ രവി പൂജാരി സമ്മതിച്ചു.
ലീനയുടെ പക്കല്‍ വന്‍ തുകയുണ്ടെന്ന് വിവരം ലഭിച്ചതിനാലാണ് ഫോണില്‍ ഭീഷണി മുഴക്കിയത്. പണം നല്‍കാന്‍ തയാറാകാതിരുന്നപ്പോള്‍ ഭീഷണിപ്പെടുത്താനാണ് വെടിവച്ചത്. വെടിവയ്പ്പിന് കൊച്ചിയില്‍ ആളെ നിയോഗിച്ചത് മറ്റു ചിലരെന്നും രവി പൂജാരി വെളിപ്പെടുത്തി.