Saturday, July 27, 2024

HomeNewsKeralaകേരളത്തില്‍ പെട്രോള്‍ വില നൂറും കടന്ന് ഉന്നതങ്ങളിലേയ്ക്ക്‌

കേരളത്തില്‍ പെട്രോള്‍ വില നൂറും കടന്ന് ഉന്നതങ്ങളിലേയ്ക്ക്‌

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഇന്ധന വില നൂറ് രൂപ കടന്നു. പ്രീമീയം പെട്രോള്‍ വിലയാണ് സെഞ്ച്വറി പിന്നിട്ടത്. തിരുവനന്തപുരം പാറശ്ശാലയില്‍ പ്രീമിയം പെട്രോള്‍ വില 101.14 രൂപയും വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ 100.24 രൂപയുമായി.

സാധാരണ പെട്രോളിനും ഡീസലിനും ഇന്ന് 28 പൈസയാണ് കൂടിയത്. ഇതോടെ തിരുവനന്തപുരം ജില്ലയില്‍ പെട്രോള്‍ ലിറ്ററിന് 97.29 രൂപയും ഡീസലിന് 92.62 രൂപയുമായി വില. കൊച്ചിയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 95.41, 90.85 എന്നിങ്ങനെയാണ്.

ഈ വര്‍ഷം മാത്രം 44 തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. ഡീസലിന് 13 രൂപയോളവും പെട്രോളിന് പത്ത് രൂപയോളവുമാണ് ആറ് മാസം കൊണ്ട് മാത്രം വര്‍ധിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മെയ് നാല് മുതല്‍ 18 തവണ വില കൂട്ടി. അതേസമയം, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ തുടര്‍ച്ചയായി 23 ദിവസം വിലക്കയറ്റം ഉണ്ടായിരുന്നില്ല.

മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന, ജമ്മു കാശമീര്‍ തുടങ്ങിയ ജില്ലകളിലെ 135 ജില്ലകളില്‍ പെട്രോള്‍ വില നൂറ് കടന്ന് മുന്നേറുകയാണ്.

2010ല്‍ പെട്രോള്‍ വില നിയന്ത്രണാധികാരവും 2014ല്‍ ഡീസല്‍ വില നിയന്ത്രണാധികാരവും എണ്ണക്കമ്പനികള്‍ക്ക് വിട്ട് നല്‍കിയതോടെയാണ് രാജ്യത്ത് എണ്ണക്കൊള്ളക്ക് കമ്പനികള്‍ക്ക് വഴിയൊരുങ്ങിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments