Saturday, July 27, 2024

HomeNewsKeralaറാങ്ക് ലിസ്റ്റ് നീട്ടാത്തതില്‍ മുടി മുറിച്ച് പ്രതിഷേധിച്ച് പി.എസ്.സി ഉദ്യോഗാര്‍ഥികള്‍

റാങ്ക് ലിസ്റ്റ് നീട്ടാത്തതില്‍ മുടി മുറിച്ച് പ്രതിഷേധിച്ച് പി.എസ്.സി ഉദ്യോഗാര്‍ഥികള്‍

spot_img
spot_img

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചതോടെ സെക്രട്ടറിയേറ്റിന് മുന്നില്‍ മുടി മുറിച്ച് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം.

15 ദിവസമായി സമരത്തിലുള്ള വനിത സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് ഹോള്‍ഡര്‍മാരാണ് തലമുടി മുറിച്ച് പ്രതിഷേധിച്ചത്. മുറിച്ച മുടിയുമായി ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ച്ച് നടത്തി.

റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഉദ്യോഗാര്‍ഥികള്‍ സമരം കടുപ്പിച്ചത്.

റാങ്ക് പട്ടിക നീട്ടില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. പുതിയത് നിലവില്‍ വരും വരെ തങ്ങളുടെ റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. 493 പി.എസ്.സി റാങ്ക് പട്ടികകളാണ് ഓഗസ്റ്റ് നാലിന് അവസാനിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments