നടന്‍ ജോജു ജോര്‍ജ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി. ഡിഫന്‍ഡറിന്റെ 4 ഡോര്‍ പതിപ്പായ 110ന്റെ ഫസ്റ്റ് എഡിഷന്‍ പതിപ്പാണ് ജോജു സ്വന്തമാക്കിയത്.
ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫന്‍ഡര്‍. നീണ്ട 67 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് 2016ല്‍ വിടവാങ്ങിയ ഡിഫന്‍ഡറിന്റെ പുതിയ പതിപ്പ് 2019 ലാണ് രാജ്യാന്തര വിപണിയില്‍ എത്തിയത്.
ഐതിഹാസിക ഡിഫന്‍ഡറിന്റെ സവിശേഷതകള്‍ നഷ്ടപ്പെടാതെയും ആധുനിക സൗകര്യങ്ങള്‍ കൂട്ടിയിണക്കിയെത്തിയ പുതിയ ഡിഫന്‍ഡര്‍ ഏറെ ആരാധകരെ സൃഷ്ടിച്ചു.
ഒര്‍ജിനല്‍ ലാന്‍ഡ് റോവര്‍ സീരിസില്‍ നിന്ന് വികസിപ്പിച്ച ഡിഫന്‍ഡര്‍ 1983 ലാണ് പുറത്തിറങ്ങുന്നത്. കുറഞ്ഞ ഫ്രണ്ട്, റിയര്‍ ഓവര്‍ഹാങ് ആണു പുതിയ ഡിഫന്‍ഡറിനും. ഇവ മികച്ച അപ്രോച്ച്, ഡിപ്പാര്‍ച്ചര്‍ ആംഗിളുകള്‍ ലഭ്യമാക്കുകയും ഓഫ്‌റോഡിങ് സാഹചര്യങ്ങള്‍ക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നു.
291 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്. 900 മില്ലിമീറ്റര്‍ വരെ വെള്ളത്തിലൂടെ പോകാനുമാകും. രണ്ടു ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 296 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും നല്‍കും ഈ എന്‍ജിന്‍. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ്. ഏകദേശം 92 ലക്ഷം രൂപയാണ് വാഹനത്തന്റെ എക്‌സ്‌ഷോറൂം വില.