Saturday, July 27, 2024

HomeNewsKeralaഎം പി സ്ഥാനം പുനഃ സ്ഥാപിച്ച ശേഷം ആദ്യമായി രാഹുല്‍ നാളെ വയനാട്ടില്‍

എം പി സ്ഥാനം പുനഃ സ്ഥാപിച്ച ശേഷം ആദ്യമായി രാഹുല്‍ നാളെ വയനാട്ടില്‍

spot_img
spot_img

തിരുവനന്തപുരം: എം പി സ്ഥാനം പുനഃ സ്ഥാപിച്ചതിന് ശേഷം ഇതാദ്യമായി രാഹുല്‍ ഗാന്ധി നാളെ തന്റെ മണ്ഡലമായ വയനാട്ടില്‍ എത്തും.

നേരത്തെ ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാൻ പുതുപ്പള്ളിയില്‍ എത്തിയ രാഹുല്‍ കോട്ടയ്ക്കലിലെ ചികിത്സയ്ക്ക് ശേഷമാണ് മടങ്ങിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കല്‍പ്പറ്റ നഗരത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തെ രാഹുല്‍ അഭിസംബോധന ചെയ്യും. പൊതു സമ്മേളനത്തില്‍ എംപിയുടെ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഒമ്ബത് വീടുകളുടെ താക്കോല്‍ അദ്ദേഹം കൈമാറും.

ഞായറാഴ്ച മാനന്തവാടിയിലെ പരിപാടികള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധി കോടഞ്ചേരിയിലേക്ക് പോകും.അതേസമയം, അദ്ദേഹം പുതുപ്പള്ളിയിലേക്ക് എത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ആകെ മൂന്നോ നാലോ പരിപാടികള്‍ മാത്രമാണ് ക്രമീകരിച്ചിട്ടുള്ളത്.

അപകീര്‍ത്തി കേസിനെ തുടര്‍ന്ന് രാഹുല്‍ അയോഗ്യനാക്കപ്പെട്ടതോടെ ഇടക്കാലത്തേക്ക് വയനാടിന് എംപിയില്ലാത്ത അവസ്ഥയായിരുന്നു. സുപ്രീംകോടതിയില്‍ നേടിയ വിജയത്തിന് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശക്തനായണ് രാഹുല്‍ ഇത്തവണ വയനാട്ടിലേക്ക് എത്തുന്നത്. രാഹുലിനെ സ്വീകരിക്കുന്നതിനായി വയനാട്ടില്‍ വലിയ ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തിക്കഴിഞ്ഞിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments