Sunday, September 8, 2024

HomeNewsKeralaലോണ്‍ ആപ് തട്ടിപ്പ് ; വയനാട്ടിലും ആത്മഹത്യ

ലോണ്‍ ആപ് തട്ടിപ്പ് ; വയനാട്ടിലും ആത്മഹത്യ

spot_img
spot_img

സുല്‍ത്താൻ ബത്തേരി: സംസ്ഥാനത്ത് വീണ്ടും ലോണ്‍ ആപ് ആത്മഹത്യ. ലോണ്‍ ആപ് വായ്പത്തട്ടിപ്പിനിരയായ ലോട്ടറി വില്‍പനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

അരിമുള ചിറകോണത്ത് അജയരാജിനെയാണ് (46) സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ വെള്ളിയാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് പിന്നില്‍ ലോണ്‍ ആപ് ഭീഷണിയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ആപ് വഴി അജയരാജ് 5000 രൂപ കടമെടുത്തിരുന്നു. ആപ്പുമായി ബന്ധപ്പെട്ട ഫോണ്‍ നമ്ബര്‍ ചാറ്റിന്റെ സ്ക്രീൻഷോട്ടില്‍ ഇത് കാണുന്നുമുണ്ട്. അജയരാജിന്റെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് അജയരാജിന്റെയും കുടുംബാംഗങ്ങളുടെയും മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ലഭിച്ചതായി പറയുന്നു. വായ്പ അടക്കാത്തത് സംബന്ധിച്ച്‌ ചില ഭീഷണി സന്ദേശങ്ങളും ലഭിച്ചു. ശനിയാഴ്ചയും സുഹൃത്തുക്കളുടെ വാട്സ്‌ആപ്പിലേക്ക് തട്ടിപ്പുകാരുടെ സന്ദേശമെത്തി. അജയരാജ് ആത്മഹത്യ ചെയ്തുവെന്ന് അറിയിച്ചപ്പോള്‍ പരിഹാസച്ചിരിയാണ് മറുപടി സന്ദേശമായി ലഭിച്ചത്. ഹിന്ദി സംസാരിക്കുന്ന ആളുകള്‍ പണം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് അജയരാജിനെ ഭീഷണിപ്പെടുത്തിയതായും പറയുന്നുണ്ട്.

ലോട്ടറി വില്‍പനക്കാരനായ അജയരാജ് പതിവുപോലെ വില്‍പനക്കുള്ള ലോട്ടറി എടുക്കാനായി പോയതാണ്. പിന്നീട് കാണാതാവുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതിനിടെ അരിമുള എസ്റ്റേറ്റിന് സമീപം അജയരാജിന്റെ സ്കൂട്ടര്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അജയന്റെ ഭാര്യ: സുനില. മക്കള്‍: അജിത്ത് രാജ്, അമൃത.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments