Saturday, July 27, 2024

HomeNewsKeralaനിയമനക്കത്ത് വിവാദം; മേയര്‍ ആര്യാ രാജേന്ദ്രന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

നിയമനക്കത്ത് വിവാദം; മേയര്‍ ആര്യാ രാജേന്ദ്രന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

spot_img
spot_img

നിയമനക്കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ശ്രീകുമാര്‍ആണ് ഹരജി നല്‍കിയത്. ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാണ് ആവശ്യം. ഹരജി നാളെ പരിഗണിക്കും.

അതേസമയം കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കത്ത് കൃത്രിമമായുണ്ടാക്കിയതാണെന്ന് പരാതിക്കാരിയായ മേയര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. മൊഴി വിശദമായി പരിശോധിച്ച ശേഷം അന്വേഷണ സംഘം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ഉപയോഗിച്ച ലെറ്റര്‍പാഡ് എഡിറ്റ് ചെയ്ത് തയാറാക്കിയ കത്താണ് പുറത്തു വന്നതെന്നാണ് മേയറുടെ മൊഴി. പ

മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിലാണ് കത്ത് അയച്ചിട്ടുളളത്. ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്.കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments