Friday, May 9, 2025

HomeScience and Technologyദൗത്യം വിജയം:ഐ എസ് ആർ ഒയുടെ മേഘ ട്രോപിക്സ്-1 പസഫിക് സമുദ്രത്തിൽ പതിച്ചു

ദൗത്യം വിജയം:ഐ എസ് ആർ ഒയുടെ മേഘ ട്രോപിക്സ്-1 പസഫിക് സമുദ്രത്തിൽ പതിച്ചു

spot_img
spot_img

ബെംഗളൂരു: 2011ല്‍ വിക്ഷേപിച്ച ഉപഗ്രഹം നിയന്ത്രണവിധേയമായി തിരിച്ചിറക്കി ഐഎസ്‌ഐര്‍ഒ. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

2011 ഒക്ടോബര്‍ 12നു വിക്ഷേപിച്ച മേഘാ ട്രോപിക്‌സ്-1 എന്ന കാലാവസ്ഥാപഠന ഉപഗ്രഹമാണ് ചൊവ്വാഴ്ച വൈകിട്ട് പസിഫിക് സമുദ്രത്തിലെ നിശ്ചിത മേഖലയില്‍ പതിച്ചത്. തെക്കേ അമേരിക്കയില്‍ പെറുവിന്റെ തലസ്ഥാനമായ ലിമയില്‍നിന്ന് ഏകദേശം 3800 കിലോമീറ്റര്‍ അകലെയാണിത്.

കാലഹരണപ്പെട്ട ഉപഗ്രഹത്തില്‍ 125 കിലോഗ്രാം ഇന്ധനം ബാക്കിയുണ്ടായിരുന്നു. 870 കിലോമീറ്റര്‍ ഭ്രമണപഥത്തിലുള്ള ഉപഗ്രഹം 300 കിലോമീറ്റര്‍ ഭ്രമണപഥത്തിലേക്കു താഴ്ത്തിയശേഷം പലതവണ ഭൂമിയെച്ചുറ്റി ഇന്ധനത്തിന്റെ അളവ് കുറച്ചാണ് തിരിച്ചിറക്കിയത്.

മറ്റു പല രാജ്യങ്ങളും ഉപഗ്രഹങ്ങള്‍ തിരിച്ചിറക്കിയിട്ടുണ്ടെങ്കിലും പലതും ആ രീതിയില്‍ രൂപകല്‍പന ചെയ്തവയായിരുന്നു. മേഘാ ട്രോപിക്‌സ്1 അങ്ങനെയല്ലെന്നതായിരുന്നു പ്രധാന വെല്ലുവിളി. ബഹിരാകാശ മാലിന്യം വലിയ പ്രതിസന്ധിയാകുന്ന സാഹചര്യത്തിലാണ് ഉപഗ്രഹം തിരിച്ചിറക്കുന്നത്. ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസുമായി ചേര്‍ന്നു വിക്ഷേപിച്ചതാണ് മേഘ ട്രോപിക്‌സ്1.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments