Sunday, September 8, 2024

HomeScience and Technologyകുതിച്ചുയർന്ന് ആദിത്യ എല്‍1: സൂര്യനിലേക്ക് 125 നാൾ

കുതിച്ചുയർന്ന് ആദിത്യ എല്‍1: സൂര്യനിലേക്ക് 125 നാൾ

spot_img
spot_img

ഇന്ത്യയുടെ ആദ്യ സോളാര്‍ ദൗത്യം ആദിത്യ എല്‍1 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് 11.50 ന് പിഎസ്‌എല്‍വി സി57 റോക്കറ്റിലേറിയായിരുന്നു ആദിത്യ എല്‍-1 ന്റെ വിക്ഷേപണം.

സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ, സൗരകൊടുങ്കാറ്റ് എന്നിവ ഉള്‍പ്പടെ സൂര്യനെ കുറിച്ചുള്ള വിശദമായ പര്യവേക്ഷണമാണ് ആദിത്യ എല്‍-1 ന്റെ ദൗത്യം.

ആദിത്യയുടെ ആദ്യ നാല് ഘട്ടങ്ങള്‍ വിജയകരമായി പിന്നിട്ടതായും പേലോഡുകള്‍ വേര്‍പെട്ടതായും ഐ എസ് ആര്‍ ഒ അറിയിച്ചു. പേടകത്തെ നിര്‍ദിഷ്ട ഭ്രമണ പഥത്തില്‍ എത്തിക്കാനായി. വളരെ കൃത്യതയോടെ തന്നെ പിഎസ്‌എല്‍വി ഇതു നിര്‍വഹിച്ചു. ഇനി സൂര്യനു നേര്‍ക്കുള്ള സഞ്ചാരമാണ്. ആദിത്യയുടെ 125 ദിവസത്തെ യാത്രയ്ക്കു തുടക്കമായി.പി എസ് എല്‍ വിയില്‍ നിന്ന് ആദിത്യ വേര്‍പെട്ടിട്ടുണ്ട്. ദൗത്യം വിജയകരമാണ് , ശ്രീഹരിക്കോട്ടയിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.

ആദിത്യ – എല്‍ 1 ന്റെ വിജയകരമായ വിക്ഷേപണത്തിന് ഇസ്രോയിലെ ശാസ്ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

ഭൂമിയോടടുത്ത ഭ്രമണ പഥത്തില്‍ പി എസ് എല്‍ വി സി 57 ആദിത്യ എല്‍1 ഉപഗ്രഹത്തെ എത്തിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments