ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐ.സി.ഇ.സി.എച്ച്) ആഭിമുഖ്യത്തില്‍ നടന്ന ആവേശകരമായ, പ്രഥമ ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഹൂസ്റ്റണിലെ ബാജിയോ അലക്‌സ് പ്രോമീസിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ടു.
ഇരുപതു വയസുകാരനായ ബാജിയോ തന്റെ പിതാവ്, 52 കാരനായ അലക്‌സ് തെക്കേതിലിനൊപ്പം ഹൂസ്റ്റണിലെ സെന്റ് മേരീസ് ചര്‍ച്ചച്ചിന്റെ ജേഴ്‌സിയാണ് അണിഞ്ഞത്. പിതാവിന്റെയും പുത്രന്റെയും പേരാട്ടം ടൂര്‍ണമെന്റില്‍ ശ്രദ്ധിക്കപ്പെട്ടു. ഇരുവരും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടു.
എങ്കിലും ബാജിയോ അലക്‌സിന് ലഭിച്ച പ്രോമീസിങ് പ്ലെയര്‍ എന്ന ബഹുമതി അദ്ദേഹത്തിന്റെ ബാഡ്മിന്റണ്‍ കരിയറിന് കരുത്താകും. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) സജീവ അംഗമാണ് ബാജിയോ അലക്‌സ്.