ഹൂസ്റ്റന്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തില്‍ ജൂലൈ 31, ഓഗസ്റ്റ് ഒന്ന് തീയതികളില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് നടക്കുന്നു. സ്റ്റാഫോര്‍ഡിലെ എയര്‍പോര്‍ട്ട് ബുളവാഡിലുള്ള ഹൂസ്റ്റന്‍ ബാഡ്മിന്റന്‍ സെന്ററിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
രണ്ട് തരത്തിലുള്ള മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഓപ്പണ്‍ കോംപറ്റീഷനില്‍ 16 മുതല്‍ 24 വരെ ടീമുകള്‍ ആവാം. 50 വയസ്സിന് മുകളിലുള്ളവരുടെ ആറു മുതല്‍ 10 വരെ ടീമുകള്‍ക്ക് ലീഗ് അടിസ്ഥാനത്തിലുള്ള മത്സരത്തില്‍ പങ്കെടുക്കാം. ജൂലൈ 31-ാം തീയതി രാവിലെ ഒന്‍പതു മണി മുതല്‍ രാത്രി ഒമ്പത് മണി വരെയും ഓഗസ്റ്റ് 1-ാം തീയതി ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെയുമാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.
വരുന്ന ജൂണ്‍ 30-ാം തീയതി വൈകിട്ട് ആറ് മണി മുതല്‍ 7.30 വരെ സ്റ്റാഫോര്‍ഡിലെ കേരളാ ഹൗസില്‍ എത്തി ടീമുകള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താം. മുന്‍ഗണനാ ക്രമത്തിലായിരിക്കും രജിസ്‌ട്രേഷന്‍. രജിസ്‌ട്രേഷന്‍ ഫോമിലും മറ്റ് രേഖകളിലും ടീമിലെ ഒരംഗം ഒപ്പിടേണ്ടതാണ്. രജിസ്‌ട്രേഷന്‍ സമയത്ത് ഫീസ് നല്‍കിയിരിക്കണം. 60 ഡോളറാണ് ഒരു ടീമിന്റെ രജിസ്‌ട്രേഷന്‍ ഫീസ്. (payment to be made through Venmo, Zelle or check).
ടൂര്‍ണമെന്റ് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളുണ്ടെങ്കില്‍ ജൂലൈ 24-ാം തീയതി വൈകുന്നേരം ഏഴ് മണിക്ക് മുമ്പായി മാഗ് സ്‌പോര്‍ട് കമ്മിറ്റി ടീമുകളെ അറിയിക്കുന്നതാണ്. നിര്‍ദ്ദിഷ്ട എണ്ണത്തില്‍ കൂടുതല്‍ ടീമുകള്‍ ഉണ്ടെങ്കില്‍ വെയിറ്റിംഗ് ലിസ്റ്റ് സംബന്ധിച്ച അന്തിമ പ്രഖ്യാപനം ജൂലൈ 25-ാം തീയതി ഉണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റെജി കോട്ടയം: 832 7237995
അനില്‍ ജനാര്‍ദ്ദനന്‍: 281 5079721
ജോജി: 713 5158432
രെഞ്ജു: 832 8744507