Sunday, May 19, 2024

HomeUncategorized'റായ്ബറേലി സ്വന്തം സീറ്റ്: പ്രിയങ്ക പാട്ടും പാടി ജയിക്കും', അദിതി സിംഗിന് കോണ്‍ഗ്രസിന്റെ മറുപടി

‘റായ്ബറേലി സ്വന്തം സീറ്റ്: പ്രിയങ്ക പാട്ടും പാടി ജയിക്കും’, അദിതി സിംഗിന് കോണ്‍ഗ്രസിന്റെ മറുപടി

spot_img
spot_img

ദില്ലി: പ്രിയങ്ക ഗാന്ധിയെ സ്വന്തം കോട്ടയായ റായ്ബറേലിയില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച അദിതി സിംഗിന് മറുപടിയുമായി കോണ്‍ഗ്രസ്.

പ്രിയങ്ക റായ്ബറേലിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ അദിതി വെല്ലുവിളിയേ അല്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. വളരെ എ ളുപ്പത്തില്‍ തന്നെ ഈ സീറ്റ് വിജയിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. അതേസമയം റായ്ബറേലിയിലെ മുന്‍ എംഎല്‍എയായിരുന്നു അദിതി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയുള്ള വിമര്‍ശനങ്ങളെ തുടര്‍ന്ന് ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇത്തവണ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നുമുണ്ട്.

അദിതി സിംഗ് നേരത്തെ പ്രിയങ്ക ഗാന്ധിയെ റായ്ബറേലിയില്‍ മത്സരിക്കാനായി വെല്ലുവിളിച്ചിരുന്നു. റായ്ബറേലി ഇനിയൊരിക്കലും കോണ്‍ഗ്രസ് കോട്ടയാണെന്ന് പറയാനാവില്ലെന്ന് അദിതി സിംഗ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമാണ്. അത് എന്നും കോണ്‍ഗ്രസ് കോട്ട തന്നെയാണ് യുപി കോണ്‍ഗ്രസ് വക്താവ് അന്‍ഷു അവസ്തി പറഞ്ഞു.

അദിതി സിംഗിന്റെ പിതാവ് അഖിലേഷ് കുമാര്‍ സിംഗാണ് ഇവിടെ നിന്ന് മുമ്ബ് പലതവണ വിജയിച്ചത്. അഞ്ച് തവണ അദ്ദേഹം വിജയിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു.

അഖിലേഷ് കുമാര്‍ സിംഗിന്റെ വിയോഗത്തിന് ശേഷമാണ് അദിതി ഇവിടെ മത്സരിക്കുന്നത്. 90000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അദിതി കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചത്.

റായ്ബറേലി എന്ന് പറയുന്നത് ഗാന്ധി കുടുംബത്തിന് വീട് പോലെയാണ്. അവിടെയുള്ള നാട്ടുകാര്‍ അവര്‍ക്ക് കുടുംബാംഗങ്ങളെ പോലെയാണ്. ഗാന്ധി കുടുംബവുമായി വൈകാരികമായും രാഷ്ട്രീയപരമായും റായ്ബറേലി ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. സോണിയ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പോലും പ്രിയങ്കയാണ് നോക്കിനടത്തുന്നത് . സോണിയ എപ്പോഴും ജയിക്കാറുമുണ്ടെന്നും അന്‍ഷു അവസ്തി വ്യക്തമാക്കി.

പ്രിയങ്കയ്ക്ക് റായ്ബറേലിയില്‍ നിന്ന് മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അവര്‍ മത്സരിക്കും. മത്സരിക്കുകയാണെങ്കില്‍ അവര്‍ എതിരില്ലാതെ തന്നെ വിജയിക്കും. ആരൊക്കെ എന്തൊക്കെ പറയുന്നു എന്നതിലൊന്നും പ്രസക്തിയില്ല. ഗാന്ധി കുടുംബവും റായ്ബറേലിയും ഒന്നാണ്. അതിനിടയില്‍ ആര്‍ക്കും വരാനാവില്ലെന്നും അന്‍ഷു അവസ്തി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments